Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസൂട്ടൻ ഫ്രം ജമ്‌നാപ്യാരി

Jamna Pyari

തൃശ്ശൂർ ഭാഷയുമായി എത്തിയ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനേയും പ്രാഞ്ചേയേട്ടനിലെ അരി പ്രാഞ്ചിയേയും പുണ്യാളൻ അഗർബത്തീസിലെ ജോയ് താക്കോൽകാരനേയും സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തൃശ്ശൂർ സ്ലാങ്ങിൽ വീണ്ടുമൊരു മലയാളസിനിമ എത്തുകയാണ് ജമ്‌നാപ്യാരി. വ്യത്യസ്തമായ പേരുള്ള ചിത്രത്തിലൂടെ ഇക്കുറി കുഞ്ചാക്കോ ബോബനാണ് തൃശ്ശൂരുകാരനായി എത്തുന്നത്. ജമ്‌നാപ്യാരിയിലെ ആദ്യഗാനം വാസൂട്ടൻ പൂറത്തിറങ്ങി. തൃശ്ശൂർ ഭാഷയിൽ തന്നെയുള്ള ഗാനം ആലപിച്ചിരിക്കുന്നത് ഫ്രാങ്കോയാണ്. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്നു.

വടക്കാഞ്ചേരി ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന വാസൂട്ടൻ. എല്ലാവരുടേയും എല്ലാകാര്യത്തിലൂം മുന്നിലുള്ള വാസൂട്ടന്റെ ഉറ്റസൃഹൃത്താണ് സുരാജ് വെഞ്ഞാറമൂടിന്റെ കെ പി സാബു എന്ന കഥാപാത്രം. സെക്കന്റ് ഹാന്റ് ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന സാബുവിന്റേയും വാസൂട്ടന്റേയും ഇടയിലേയ്ക്ക് പാർവ്വതി എന്ന പെൺകുട്ടി കടന്നുവരുന്നതിനേ തുടർന്ന് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Vasoottan Song

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മായാബസാർ എന്ന ചിത്രത്തിന് ശേഷം തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജമ്‌നാപ്യാരി. മലയാളി മാമന് വണക്കം എന്ന ചിത്രം കഴിഞ്ഞ് 12 വർഷത്തെ ശേഷം പ്രശസ്ത തമിഴ് നടി റോജ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് ജമ്‌നാപ്യാരിയിലൂടെ. മിസ് കേരള ഗായത്രി സുരേഷാണ് നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനേയും, സുരാജ് വെഞ്ഞാറമൂടിനേയും ഗായത്രി സുരേഷിനേയും കൂടാതെ നീരജ് മാധവ്, അജു വർഗീസ്, രൺജി പണിക്കർ, മുത്തുമണി, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്‌സൺ ഇളങ്ങുളം നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.