Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായ് ചിത്രത്തിലെ ഐറ്റം ഡാൻസ്

Aaj Raat Ka Scene...

കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടു നിന്ന ഐശ്വറ്യ റായ് ബച്ചന്റെ തിരിച്ചുവരവ് ചിത്രം ജെസ്ബായിലെ ഐറ്റം ഗാനം ആജ് രാത്ത് ക സീൻ പുറത്തിറങ്ങി. ഐശ്വര്യ റായ്യുടെ ആക്ഷൻ രംഗങ്ങളുള്ള ഗാനം ആലപിച്ചിരിക്കുന്നത് ബാദ്ഷായും ശ്രദ്ധ പണ്ഡിറ്റും ചേർന്നാണ്. ഗാനത്തിന്റെ വരികൾ എഴുതിയതും ഈണം പകർന്നതും ബാദ്ഷാ തന്നെയാണ്.

നേരത്തെ ചിത്രത്തിലെ കഹാനിയ ബന്ധയാ എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു മികച്ച പ്രതികരണമാണ് ഇരു ഗാനങ്ങൾക്കും ലഭിച്ചത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ഗുസാരിഷിന് ശേഷം ഐശ്വര്യ റായ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ജെസ്ബാ. സഞ്ജയ് ഗുപ്തയും റോബിൻ ഭട്ടും കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. സ്വന്തം മകളെ രക്ഷിക്കുന്നതിനായി പീഡനക്കേസിലെ പ്രതിയേ രക്ഷിക്കേണ്ടിവരുന്ന വക്കീലിന്റെ കഥപറയുന്ന ചിത്രമാണ് ജെസ്ബാ.

ഐശ്വര്യ റായ്​യെ കൂടാതെ ഇർഫാൻ ഖാൻ, ഷബാന ആസ്മി, ചന്ദൻ റോയ് സൻയാൽ, ജാക്കി ഷ്‌റോഫ്, അതുൽ കുൽക്കർണി, സിദ്ധാന്ത് കപൂർ, പ്രിയ ബാനർജി, സാറാ അർജുൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രിതമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. എസ്സൽ വിഷൻ പ്രൊഡക്ഷൻസ്, വൈറ്റ് ഫെദർ ഫിലിംസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 9 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.