Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യൂസ് ജ്യൂസ് കുമ്പളങ്ങാ ജ്യൂസ് പൃഥ്വിരാജിനിഷ്ടപ്പെട്ട...

juice-film-stars

ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്

മമ്മൂട്ടിക്കാക്കിഷ്ടപ്പെട്ട 

കുമ്മട്ടിക്കാ ജ്യൂസ് എന്ന് 

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിൻ ഈ കുഞ്ഞൻ പാട്ട് പാടിയപ്പോൾ വെറുതെയെങ്കിലും ചിന്തിച്ചിട്ടില്ലേ മറ്റു താരങ്ങൾക്കിഷ്ടപ്പെട്ട ജ്യൂസ് ഏതാണെന്ന്. വെറുതെയെങ്കിലും ഒന്നു പാടി നോക്കിയിട്ടില്ലേ. ആ കൗതുകത്തിനൊരു ഉത്തരവുമായെത്തിയിരിക്കുകയാണ് ഒരു രസികൻ വിഡിയോ സോങ്. ഇലക്ഷൻ സമയത്ത് പാരഡി ഗാനങ്ങളെഴുതി പ്രശസ്തമനായ അബ്ദുൽ ഖാദർ കാക്കനാടിന്റെയാണു ഈ വിരുതൻ പാട്ടും. മോഹൻലാലിനും നിവിൻ പോളിക്കും പൃഥ്വിരാജിനും സുരേഷ്ഗോപിക്കും ഫഹദിനുമൊക്കെ ഇഷ്ടപ്പെട്ട ജ്യൂസുകളുടെ പേരുകൾ കൂട്ടിച്ചേർത്താണ് ഇവരുടെ പാട്ട്. കേട്ടിരിക്കുവാൻ ഏറെ രസം. 

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ ഓരോ ഡയലോഗുകളും അരിച്ചു പെറുക്കി ട്രോളുകളിറക്കി രസിക്കുന്നവർ ഏറെയാണ്. സൗബിൻ ഷാഹിർ സ്റ്റൈലൻ നടത്തിത്തിനൊപ്പം പാടിയ ഈ വാമൊഴി പാട്ടും അക്കൂട്ടത്തിലുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരമൊരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദി പറയാനും അബ്ദുൽഖാദറും കൂട്ടരും മറന്നില്ല. ആകെ രണ്ടു വരി മാത്രമുള്ള പാട്ടിനെ താരങ്ങളേയും അവരുടെ പ്രിയ ജ്യൂസിനേയും കുറിച്ച് രസകരമായി എഴുതി അവതരിപ്പിച്ച വിഡിയോ‍യും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാകുമെന്നു കരുതാം. 

ഫഹദ് ആണ് പാട്ടിനു ഈണമിട്ടത്. ഫഹദും മൻസൂർ ഇബ്രഹിമും കാർത്തികാ ബാബുവും ശ്രേയാ എസ് അജിത്തും ചേർന്നാണ് ഈ ഗാനം പാടിയത്. അജാസ് ആലുവയുടേതാണ് എഡിറ്റിങ്.

Your Rating: