Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷിച്ചിറങ്ങിയവർക്ക് ജസ്റ്റിൻ ബീബറിന്റെ മനം കവർന്ന സുന്ദരിയുടെ മറുപടി

പോപ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ മനംകവർന്ന സുന്ദരിയെ തേടിയിറങ്ങിയവർക്കും താനാണെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വമ്പുപറഞ്ഞവർക്കും മറുപടിയുമായി അവൾ വീണ്ടും ഇൻസ്റ്റ്ഗ്രാമിലെത്തി. ‘‘ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നു തനിക്കറിയില്ല, ഇൻസ്റ്റഗ്രാമും ടമ്പ്ലറും മാത്രമാണ് താൻ ഉപയോഗിക്കുന്നത്. ട്വിറ്റർ ഉപയോഗിച്ചിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണെന്നും അല്ലാതെ കണ്ടെത്തിയ അക്കൗണ്ടുകളെല്ലാം വ്യാജമാണെ’’ന്നുമാണ് വോൾഫി സിൻഡി തന്റെ ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിന‍് ബീബർ താൻ ഇൻസ്റ്റഗ്രാമിൽ കണ്ട സുന്ദരിയാരെന്നു കണ്ടുപിടിച്ചുതരാൻ തന്റെ ആരാധകരോട് ആവശ്യപ്പെട്ടത്. റഷ്യൻ നടി ഇറിന ഷയാക്കുമായുള്ള രൂപസാദൃശ്യമാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ വോൾഫി സിൻഡിയെ തേടാൻ ജസ്റ്റിൻ ബീബറിന് പ്രേരകമായത്. ബീബറിന്റെ മെസേജ് പുറത്തുവന്നതോടെ നിരവധി പെൺകുട്ടികളാണ് അത് താനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

അതേ സമയം ബീബറിന്റെ നടപടി ബാലിശമാണെന്നും ഇത് തള്ളിക്കളയുന്നെന്നും ബീബറിന്റെ കാമുകിയായിരുന്ന സെലീന ഗോമസ് പ്രതികരിച്ചു. ഇതിൽ തനിക്ക് യാതൊരു അസൂയയുമില്ലെന്നും നിയാൽ ഹോരനുമായുള്ള തന്റെ ബന്ധത്തിനുള്ള പ്രതികാരമാണ് ബീബറിന്റേതെന്നുമാണ് സെലീനയുടെ നിലപാട്. പോപ്പ് ലോകത്തെ ഹോട്ട് കപ്പിൾസ് ആയിരുന്നു ജസ്റ്റിൻ ബീബറും സെലീന ഗോമസും കഴിഞ്ഞ വർഷമാണ് പിരിഞ്ഞത്. പതിനെട്ടാം വയസ് മുതൽ പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരെപോലെയായിരുന്നു ഞങ്ങളെന്നും സെലീനയുടെ അസാന്നിധ്യം വേദനനൽകുന്നുമെല്ലാം ഒരു അഭിമുഖത്തിൽ ജസ്റ്റിൻ ബീബർ പറഞ്ഞത് വാർത്തയായിരുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.