Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമലിന്റെ റോക്ക് ഗാനം

Kamal Haasan

ഉലകനായകൻ കമൽഹാസനെ പല രൂപത്തിൽ നാം കണ്ടിട്ടുണ്ട്. നായകനായും, സംവിധായനായും ഗായകനായും നിർമ്മാതാവായും. നിരവധി ചിത്രങ്ങളിൽ പാടിയിട്ടുള്ള കമൽഹാസൻ റോക്ക് ഗാനവുമായി എത്തുകയാണ്. വിജയ് വിൽവാകൃഷ് സംവിധാനം ചെയ്യുന്ന അവം എന്ന ചിത്രത്തിന് വേണ്ടിയാണ് ഉലകനായകൻ കാരിരുളെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കമൽഹാസൻ തങ്ങളുടെ ചിത്രത്തിൽ ഗാനം ആലപിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും, മികച്ചൊരു ഗാനമാണ് കമൽ പാടിയിരിക്കുന്നതെന്നും ഗാനം പുറത്തിറക്കിക്കൊണ്ട് ചിത്രത്തിന്റെ സംവിധായൻ വിജയ് വിൽവാകൃഷ് പറഞ്ഞു.

കാരിരുളെ...

നവാഗത സംഗീതസംവിധായകൻ സുന്ദരമൂർത്തി കെ എസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മദൻ കാർക്കിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. പ്രശസ്ത ക്യാമറമാനും സംവിധായകനുമായ രാജീവ് മേനോന്റെ സഹായി വിജയ് വിൽവാകൃഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവം. പുതുമുഖങ്ങളായ ഗൗരവ്, കാവ്യ ഷെട്ടി, കാർത്തിക്ക് വിൽവാകൃഷ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് വിൽവാകൃഷ് നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.