Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപസ് ജീവിതത്തിലെ രസക്കാഴ്ച്ചകളുമായി ‘കൈക്കോട്ടും കണ്ടിട്ടില്ല’

Kaikkottum Kandittilla

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ, ഒറ്റക്ക് പാടുന്ന പൂങ്കുയിലേ എന്നീ ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ വ്യത്യസ്തമായ പാട്ടാണ് കൈക്കോട്ടും കണ്ടിട്ടില്ല എന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് വേണ്ടി വിജയലക്ഷ്മി പാടിയ ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. എഞ്ചിനിയറിങ്ങ് കോളേജിലെ അവസ്ഥയാണ് ഗാനത്തിലൂടെ പറയുന്നതും കാണിക്കുന്നതും.

വിനീത് ശ്രീനിവാസൻ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജി. പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ സെൽഫി. വിനീത് മറ്റൊരാൾക്കു വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ഒരു വടക്കൻ സെൽഫി. നിവിൻ പോളി, മഞ്ജിമ മോഹൻ, അജുവർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ശ്രാവൺ, നീരജ് മാധവ്, വിജയരാഘവൻ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് , ശ്രീലക്ഷ്മി, ടി. പാർവതി, രേവതി ശിവകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കൈക്കോട്ടും കണ്ടിട്ടില്ല...

ഉമേഷ് എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എഞ്ചിനിയറിങ് വിദ്യാഭ്യാസം കഴിഞ്ഞ്, മിക്ക വിഷയങ്ങളിലും പരാജയപ്പെട്ട്, പിന്നീട് അത് പൂർത്തീകരിക്കാൻ ആത്മാർഥമായ ശ്രമങ്ങൾ ഒന്നും നടത്താത്ത ഒരു വ്യക്തിയാണ് ഉമേഷ്. സിനിമ ഭ്രാന്തനായ ഉമേഷിന്റെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു പെൺകുട്ടി അയാളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളാണ് ഒരു വടക്കൻ സെൽഫി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിലും മറ്റു നിരവധി സിനിമകളിലും പ്രൊഡക്ഷൻ കൺട്രോളറായിരുന്ന വിനോദ് ഷൊർണൂർ ആദ്യമായി നിർമിക്കുന്ന ചിത്രം മാർച്ച് 27ന് തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer