Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ലവ് ന്യൂ ഇയറിലെ പ്രണയഗാനം

Kaisi Yeh Judai Hai

സണ്ണി ഡിയോളും കങ്കണ റൗണത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഐ ലവ് എൻവൈയിലെ പ്രണയഗാനം പുറത്തിറങ്ങി. ജുദായി എന്ന് തുടങ്ങുന്ന ഗാനം ഫലക് ഷാബിറാണ് വരികൾ എഴുതി, ഈണം നൽകി ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ആജാ മേരി ജാൻ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. 1993 ൽ പുറത്തിറങ്ങിയ ആജാ മേരി ജാൻ എന്ന ചിത്രത്തിന് വേണ്ടി ആർഡി ബർമ്മൻ പാടിയ ഗാനത്തിന്റെ പുതിയ പതിപ്പായിരുന്നു അത്. 

കങ്കണ റൗണത്തും സണ്ണി ഡിയോളും പ്രധാന വേഷത്തിലെത്തി, 2013 ൽ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് ഐ ലൗവ് എൻവൈ. ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീളുകയായിരുന്നു. പുതുവർഷത്തിന്റെ ആഘോഷത്തിനിടയിൽ രണ്ട് പേർ കണ്ടുമുട്ടുന്നതും, തൊട്ടടുത്ത ദിവസങ്ങളിൽ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ഐ ലൗവ് എൻവൈ എന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.

ജുദായി...

രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കങ്കണയേയും സണ്ണി ഡിയോളിനേയും കൂടാതെ നവീൻ ചൗധരി, തനിഷ്ത ചാറ്റർജി, പ്രേം ചോപ്ര, റീമ ലഗു, മനോജ് ജോഷി, വിരാഗ് മിശ്ര, അർബാസ് അലി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദ ഐറണി ഓഫ് ഫെയിറ്റ് എന്ന റഷ്യൻ ചിത്രത്തിന്റെ ബോളീവുഡ് വേർഷനായ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭൂഷൺ കുമാറാണ്. പ്രീതമാണ് ചിത്രത്തിന്റെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ജൂലൈ പത്തിന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.