Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ഡിയോളിന്റെ 'കാലാ ചഷ്മ'

kala-chashma-sunny-deole-remix

സിദ്ധാർഥ് മൽഹോത്രയും കത്രീന കൈഫും പാടിയാടിയ ഗാനം കാലാ ചഷ്മ ഒരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. കാലാ ചഷ്മ സണ്ണി ഡിയോൾ പാടിക്കളിച്ചാൽ എങ്ങനെയുണ്ടാകും. അതേക്കുറിച്ചുള്ളതാണീ വിഡിയോ. ചമ്മക്ക് ചല്ലോ എന്ന വിഡിയോ സോങിന്റെ ഡാൻസും കാലാ ചഷ്മ ഈണവും ചേർന്ന വിഡിയോ. ഒപ്പമുള്ളത് കരിഷ്മ കപൂറും. കാലാ ചഷ്മ റീമിക്സുകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടുകയാണ് ഈ സണ്ണി ഡിയോൾ വേർഷൻ. 

ബാർ ബാർ ദേഖോ എന്ന ചിത്രത്തിലേതാണീ ഗാനം. പ്രേം ഹർദീപ് ഇണമിട്ട് അർഷി സിങ് പാടിയ പാട്ടാണു മ്യൂസിക് റീഅറേഞ്ച് ചെയ്ത് ബാദ്ഷാ ബാർ ബാർ ദേഖോയിൽ ഉപയോഗിച്ചത്. അർഷി സിങിനെ കൂടാതെ ബാദ്ഷയും നേഹാ കക്കാറും പുതിയ വിഡിയോയിൽ പാടിയിട്ടുണ്ട്. അമ്രിക് സിങും കുമാറും ചേർന്നെഴുതിയ വരികളാണിത്. റീമിക്സുകളും കവർ സോങുകളുമായി കാലാ ചഷ്മ താളം യുട്യൂബിൽ നിറയുകയാണ്. യുട്യൂബിലെ പ്രേക്ഷകരുടെ എണ്ണത്തിലും കാലാ ചഷ്മ കോടികൾ പിന്നിട്ടു കഴിഞ്ഞു.

Your Rating: