Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യാത്മകം കളിയച്ഛന്‍

Kaliyachan

ബിജിബാലിന് മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത കളിയച്ഛൻ 2012 ൽ പൂർത്തിയായതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. എൻഎഫ്ഡിസിയുടെ പ്രദർശനാനുമതി ലഭിച്ച് ഈ മാസം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറങ്ങി. അർഥവത്തായ വരികളാലും, ബിജിബാലിന്റെ മനോഹര ഈണത്താലും സമ്പന്നമാണ് ഗാനങ്ങൾ.

Kaliyachan

നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് ഹരിണാക്ഷി ജനമൗലേ എന്ന് ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാൽ തന്നെയാണ്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. വിപിൻ ലാലാണ് മഞ്ഞിൽ കുളിച്ചു എന്നഗാനം ആലപിച്ചിരിക്കുന്നത്. പി കുഞ്ഞിരാമൻ നായർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. എസ് വി രാമനുണ്ണി വരികൾ എഴുതിയിരിക്കുന്ന ദമിപ്പിപ്പൂ നീ എൻമാനസം എന്നഗാനവും ബിജിബാലാണ് ആലപിച്ചിരിക്കുന്നത്. നാലാമത്തെ ഗാനമായ കെട്ടുന്ന വേഷത്തിന്, റാം മോഹൻ ആലപിച്ചിരിക്കുന്നു പി കുഞ്ഞിരാമൻ നായരുടേതാണ്‌ ഗാനത്തിന്റെ വരികൾ.

Manjil Kulichu...

പ്രശസ്ത കവി പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിതയെ ആധാരമാക്കി ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് കളിയച്ഛൻ. ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ നിർമ്മിച്ച ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച കോർപ്പറേഷൻ നടപടി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വളരെ നാളത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് കളിയച്ഛൻ സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുന്നത്.

Kaliyachan

മനോജ് കെ. ജയൻ, പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, ബാബു നമ്പൂതിരി, തീർഥ മുർബാദ്കർ, മഞ്ജു പിള്ള, വൈഗ, മണികണ്ഠൻ പട്ടാമ്പി, ശിവദാസ് വാര്യർ, കലാമണ്ഡലം രാമദാസ്, രാമനുണ്ണി സുജനിക, കലാമണ്ഡലം മനോജ്, കലാമണ്ഡലം സൂര്യനാരായണൻ, കലാമണ്ഡലം നീരജ്, കലാമണ്ഡലം ബാലൻ, ഷാനവാസ്, ഹരി,ഗോവിന്ദപ്രസാദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.