Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളൻ... കള്ളൻ... കള്ളൻ...

Urumbukal Urangarilla

കള്ളന്മാരുടെ കഥപറയുന്ന  ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിലെ കള്ളൻ കള്ളൻ എന്ന ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകർന്നിരിക്കുന്നത്. മിഥുൻ ജയരാജ് ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിൽ കള്ളന്മാരായി എത്തുന്ന ചെമ്പൻ വിനോദ് ജോസിന്റേയും വിനയ് ഫോർട്ടിന്റേയും ജീവിതമാണ് ഗാനത്തിന്റെ ഇതിവൃത്തം. 

വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. കേളു ആശാൻ, ബെന്നി, ചൂടൻ രാജപ്പൻ, കാർലോസ്, ബാബൂട്ടൻ, ജോപ്പൻ ഇവരാണ് അഞ്ച് ഉറുമ്പുകൾ. കളവ് പഠിക്കാൻ ബെന്നിയുടെ അടുത്ത് മനോജ് എന്ന ചെറുപ്പക്കാരൻ വരുന്നതിനെത്തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിൽ. ഷേക്‌സ്പിയർ എംഎ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ലാസ്റ്റ് ബഞ്ച് എന്ന ചിത്രത്തിന്റെ സംവിധായകനുമായ ജിജു അശോകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. 

കള്ളൻ കള്ളൻ...

വിനയ് ഫോർട്ട്, അജു വർഗീസ്, ചെമ്പൻ വിനോദ്, അനന്യ, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ശ്രീജിത്ത് രവി, പ്രകാശ്, സന്തോഷ്, വനിത കൃഷ്ണചന്ദ്രൻ, ജാനകി കൃഷ്ണൻ, തെസ്‌നി ഖാൻ, ലക്ഷ്മി പ്രിയ, മുസ്തഫ തുടങ്ങിയവാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം പാലക്കാട്, തൃശൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.