Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനലായി കനലിലെ ഗാനങ്ങൾ

Kanal Music Launch

ശിക്കാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും എം പത്മകുമാറും ഒന്നിക്കുന്ന ചിത്രം കനലിലെ ഗാനങ്ങൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകരായ ജോഷിയും കമലും മോഹൻലാലും ചേർന്നാണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിന്റെ സംവിധായകൻ എം. പദ്മകുമാർ, ഛായാഗ്രാഹകൻ വിനോദ് ഇല്ലംപിള്ളി, സംഗീത സംവിധായകർ ഔസേപ്പച്ചൻ, വിനു തോമസ്‌, ഗാനരചയിതാവായ ഡോ. മധു വാസുദേവൻ, പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, ഉസ്താദ് ഫൈസ് ഖാൻ, സുദീപ് കുമാർ അഭിനേതാക്കളായ അനൂപ്‌ മേനോൻ, ഹണി റോസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അഞ്ച് ഗാനങ്ങളുള്ള ചിത്രത്തിലെ നാല് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ഡോ. മധു വാസുദേവനും ഈണം പകർ‌ന്നിരിക്കുന്നത് ഔസേപ്പച്ചനുമാണ്. പതുക്കെ ഏന്തോ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പാടിയിരിക്കുന്നത് നേഹ നായരാണ്. നേഹ നായരുടെ മനോഹര ആലാപനവും പാട്ടിനിടെയുള്ള മോഹൻലാലിന്റെ സംഭാഷണവും ചേർന്നപ്പോൾ മനോഹരമായൊരു അനുഭവമാണ് ആദ്യഗാനം. സംഗീതസംവിധായകൻ ശരത്തിന്റെ ആലാപനത്തിൽ മായ നഗരമേ എന്ന ഗാനം വ്യത്യസ്തമാകുന്നു.

ഹിന്ദി വരികളുള്ള മഗർ തും എന്ന ഗാനം ഉസ്താദ് ഫയാസ് ഖാൻ ആലപിച്ചിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയുടെ വളരെ വ്യത്യസ്തമായ ഗാനമാണ് കിള്ളാതെ ചൊല്ലാമോ. കൈക്കോട്ടും കണ്ടിട്ടില്ല എന്ന ഗാനത്തിന് ശേഷം എല്ലാത്തരത്തിലുള്ള ഗാനവും തനിക്ക് വഴങ്ങും എന്ന് വിജയലക്ഷ്മി വീണ്ടും തെളിയിച്ചിരിക്കുന്നു. സംഗീതസംവിധായകൻ വിനു തോമസാണ് ഒരു വേനൽ കാറ്റായി എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പ്രകാശ് മാരാരിന്റെ വരികൾ കെ.എസ്. ചിത്രയും സുദീപ് കുമാറും ചേര്‍ന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നു.

ശിക്കാറിനും തിരുവമ്പാടി തമ്പാനും ശേഷം ‌‌‌‌എം പത്മകുമാറും തിരക്കഥാകൃത്തായ സുരേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കനൽ. മോഹന്‍ലാലിനെ കൂടാതെ അനൂപ്‌മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി, നിഖിത, ഹണിറോസ്‌, ഷീലു എബ്രഹാം, പ്രതാപ്‌ പോത്തന്‍, സന്തോഷ്‌ കീഴാറ്റൂര്‍, സാദിഖ്‌, ബാലാജി, അരുണ്‍, ജയകൃഷ്‌ണന്‍, മനുരാജ്‌, അംബികാമോഹന്‍, ഗൗരിനന്ദ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  അബാം മൂവീസ്ന്റേയും ആശിർവാദ് സിനിമാസിന്റേയും ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം ഓക്ടോബർ 21 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.