Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപര്‍ണയും സനലും ചേർന്ന് പാടിയ കണ്ണാരം പൊത്തി പൊത്തി

Kannaram Pothi Pothi...

നവാഗതനായ പ്രദീപൻ മുല്ലനേഴി സംവിധാനം ചെയ്യുന്ന നമുക്കൊരേ ആകാശം എന്ന ചിത്രത്തിലെ കണ്ണാരം പൊത്തി പൊത്തി എന്ന ഗാനം പുറത്തിറങ്ങി. അപർണ്ണ ഷെബീറും സനലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ സി രാവുണ്ണിയുടെ വരികൾക്ക് രാജേഷ് ദാസ് ഈണം പകർന്നിരിക്കുന്നു. നേരത്തെ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ കിളിപാടും എന്ന ഗാനം ആലപിച്ചത് കെഎസ് ചിത്രയായിരുന്നു.

അതിവേഗതയിൽ പുരോഗമിക്കുന്ന ഈ ലോകത്ത് നഷ്ടപ്പെട്ടുപോയേക്കാവുന്ന ചില മൂല്യങ്ങൾ നമ്മൾ മുറുകെപിടിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിക്കൊണ്ടെടുത്ത സിനിമയാണ് നമുക്കൊരേ ആകാശം എന്നാണ് ചിത്രത്തിന്റെ നിർ‌മ്മാതാക്കൾ പറയുന്നത്. കുട്ടികളുടെ മാനസിക സംഘർഷത്തിൽ നിന്നും വലിയവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്ര ആസ്പദമാക്കിയാണ് നമുക്കൊരേ ആകാശത്തിന്റെ കഥ വികസിക്കുന്നത്.

ജോയ് മാത്യുവും, സൂഫി പറഞ്ഞകഥ ഫെയിം ഷര്‍ബാനി മുഖര്‍ജിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ തമിഴ് നടന്‍ നാസര്‍, ഇര്‍ഷാദ്, മാടമ്പ് കുഞ്ഞുകുട്ടന്‍, മാത്യു ജോയ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ലിഷോയ്, ബാബു അനൂര്‍, എം.ജി. വിജയ്, വിജു കൊടങ്ങല്ലൂര്‍, കെ.ബി. വേണു, രാജേഷ് മോഹന്‍, പ്രസാദ് ശ്രീകൃഷ്ണപുരം, സരയൂ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അമ്മ ഫിലിംസിന്റെ ബാനറിൽ എംജി വിജയ് നിർ‌മ്മിക്കുന്ന ചിത്രം ഓക്ടോബർ 9ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.