Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊമ്പനിലെ കറുപ്പ് നിറത്തഴകി

Karuppu Nerathazhagi song from Komban

കാർത്തി നായകനായി എത്തുന്ന ആക്ഷൻ കോമഡി ചിത്രം കൊമ്പനിലെ കറുപ്പ് നിറത്തഴകി എന്ന ഗാനം പുറത്തിറങ്ങി. വേൽ മുരുഗൻ, മാളവിക സുന്ദർ തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. കാർത്തി അവതരിപ്പിക്കുന്ന കഥാപാത്രം ചിത്രത്തിലെ തന്റെ നായികയെ കണ്ട് മുട്ടുന്നതും, പ്രണയത്തിലാകുന്നതുമാണ് ഗാനത്തിന്റെ ഇതിവൃത്തം.

Karuppu Nerathazhagi

കാർത്തിയുടെ നായികയായി എത്തുന്നത് മലയാളിയായ ലക്ഷ്മി മേനോനാണ്. ഇരുവരേയും കൂടാതെ രാജ്കിരൺ, സൂപ്പർ സുബ്ബരായൻ, ഫുട്ബോൾ താരം ഐ എം വിജയൻ, കോവൈ സരള, കരുണാസ്, തമ്പി രാമയ്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എം മുത്തയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊമ്പൻ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, എസ് ആർ പ്രകാശ്ബാബു, എസ് ആർ പ്രഭു തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 2ന് തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer