Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുട്യൂബിൽ വൈറലായി കുഞ്ഞു ഗായിക പാടിയ കാത്തിരുന്ന്..കാത്തിരുന്ന്

മുക്കത്തെ പെണ്ണും അവളുടെ കഥയിലെ നായകനും അവരുടെ കഥപറഞ്ഞ ചലച്ചിത്ര കാവ്യത്തിലെ പാട്ടും നമ്മെ വിടാതെ പിന്തുടരുകയാണ്. ഇരവഴിഞ്ഞിപ്പുഴയെ സാക്ഷിയാക്കി പ്രണയം പെയ്തിറങ്ങിയ കഥ വെള്ളിത്തിരയിലെത്തിയപ്പോൾ കണ്ണുനനഞ്ഞ് നമ്മൾ കണ്ടുതീർത്തു. ചലച്ചിത്ര കാവ്യമെന്ന നിരൂപക ലോകം വിലയിരുത്തിയ ചിത്രത്തിലെ ഗാനങ്ങളും അതിസുന്ദരം. അതിലെ ശ്രേയ ഘോഷാൽ കാത്തിരുന്നു കാത്തിരുന്നുവെന്ന ഗാനം കഥയുടെ തീവ്രതയെ വരികളിലൂടെ ഈണങ്ങളിലൂടെ അനായാസം ഒഴുക്കിക്കൊണ്ടുപോയി. എല്ലാവരുടെയും മനസിലും ചുണ്ടത്തുമുള്ള ആ പാട്ട് സ്കൂൾ അസംബ്ലിയിൽ പാടിയ കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്.

യുട്യൂബിൽ അപ്‌ലോ‍ഡ് ചെയ്ത വിഡീയോയിൽ ഏത് സ്കൂളാണെന്നോ കുട്ടിയുടെ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും കുഞ്ഞു ഗായികയുടെ പാട്ട് ഏറെയിഷ്ടമായിക്കഴിഞ്ഞു പാട്ടു പ്രിയർക്ക്.പാട്ടിന്റെ വരികളും ഇരവഴിഞ്ഞിപ്പുഴപോലെ ഒഴുകുന്ന അതിന്റെ സംഗീതവും അത്രയേറെ മനോഹരമായതുകൊണ്ടു തന്നെയാണത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് ഈണം നൽകിയത്.

കടപ്പാട്:ഫേസ്ബുക്ക്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.