Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിപ് ലോക്കുമായി കട്ടി ബട്ടി

Lip To Lip

കട്ടി ബട്ടിയിലെ പുതിയ ഗാനം ലിപ് ലോക്ക് പുറത്തിറങ്ങി. സ്‌റ്റോപ്പ് മോഷൻ അനിമേഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സ്‌റ്റോപ്പ് മോഷൻ ഫ്രെയിം ഉപയോഗിച്ച് ഒരു ഗാനം ചിത്രീകരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഇരുപത്തിനാല് മണിക്കൂർ സമയം എടുത്താണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് ശങ്കർ എഹ്‌സാൻ ലോയ്‌യാണ് ഈണം പകർന്നിരിക്കുന്നത്. ഋതു പഥകും നിഖിൽ ഡിസൂസയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ചിത്ത്രതിലെ സർഫീര, സോ ആസൂൻ എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു 2013 ൽ പുറത്തിറങ്ങിയ ഗോരി തേര പ്യാർമേം എന്ന ചിത്രത്തിന് ശേഷം ബോളീവുഡ് നടൻ ഇമ്രാൻ ഖാൻ നായകനായി എത്തുന്ന ചിത്രമാണ് കട്ടി ബട്ടി. കങ്കണയും ഇമ്രാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ട്രെയ്‌ലർ ഇതുവരെ 47 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.

Lip To Lip

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്ന ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് കട്ടി ബട്ടി. കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ഇമ്രാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും പ്രണയവും അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അൻഷുൽ സിനഗലും നിഖിൽ അദ്വാനിയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. യു ടി വി മോഷൻ പിക്‌ചേഴ്‌സ് , എംഐ എന്റർടൈൻമെൻസ് എന്നിവയുടെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.