Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തനിമയെ തൊട്ടുണർത്തി 'സാൾട്ട് മാംഗോ ട്രീ' ഗാനം

കാട്ടുമേൽ...

മലയാളത്തനിമയെ തൊട്ടുണർത്തി 'സാൾട്ട് മാംഗോ ട്രീ' ഗാനം. കേരളത്തിന്റെ പച്ചപ്പും നാടൻശീലുകളുടെ താളവുമായി എത്തിയ കാട്ടുമേൽ... എന്നുതുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു. വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രമാണ് സാൾട്ട് മാംഗോ ട്രീ. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. അസ്ലാമാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍ പ്രധാനവേഷത്തിലെത്തിയ എസ്കേപ് ഫ്രം ഉഗാണ്ട ഒരുക്കിയ രാജേഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ലക്ഷ്മി പ്രിയ ആണ് നായിക. കോട്ടയം പ്രദീപ്, സുധീർ കരമന, സുഹാസിനി എന്നിവർ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ആന്റ് വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് ബിജിപാലാണ്. സച്ചി, ബിജു മേനോന്‍, ഷാജൂണ്‍ കാര്യാല്‍,സുരേഷ് കൃഷ്ണ, റോഷന്‍ ചിറ്റൂര്‍ എന്നിവരുടെ നിര്‍മാണ പങ്കാളിത്തത്തില്‍ ആരംഭിച്ച ബാനര്‍ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.