Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൻ ഏറ്റവുമൊടുവിൽ കീബോർഡ് വായിച്ചത് ഈ പാട്ടിനായിരുന്നു

കണ്ണനെന്ന കീബോർഡ് വാദകനെ ഓർമയില്ലേ...ഒരു സുപ്രഭാതത്തിലാണ് തീർത്തും അപ്രതീക്ഷിതമായി കണ്ണന്റെ മരണവാർത്ത കേൾക്കുന്നത്. ആരോടും പറയാതെയങ്ങ് പോകുന്നതിനു മുൻപ് കണ്ണൻ കീബോർഡിൽ തന്റെ വിരലുകൾ ചലിപ്പിച്ചത് ഈ പാട്ടിനായിരുന്നു. ഈശോ എന്ന ആൽബത്തിലാണ് കണ്ണൻ ഏറ്റവുമവസാനം പ്രവർത്തിച്ചത്. പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊലുസു കിലുങ്ങുന്ന പോലുളള ശബ്ദത്തോടെ ഒരു നാലു വയസുകാരി കുഞ്ഞാണ് പാട്ട് പാടിയിരിക്കുന്നത്.

Kannan Suraj Balan കണ്ണൻ

ദൂരെ ദൂരെ ആകാശത്ത് സ്വർഗം കാക്കും സ്നേഹമിരിപ്പുണ്ട്....ദൂരെ ആകാശത്ത് കണ്ണുചിമ്മി ചിരിച്ചു നിൽക്കുന്ന നക്ഷ്ത്രങ്ങളെ നോക്കി കൊഞ്ചുന്ന ശബ്ദത്തിൽ പാടിയത് അന്നക്കുട്ടിയാണ്. പാട്ടിന്റെ വരികളുടെ രസക്കൂട്ടും കുഞ്ഞി ശബ്ദവും ചേർന്നപ്പോൾ മലയാള ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലെ വ്യത്യസ്തമാർന്ന ഒന്നാകുകയാണ് ഈ പാട്ട്.,വരികൾ മനോജ് ഇലവുങ്കലിൻറേത്. നെൽസൺ പീറ്ററാണ് ഈണം പകർന്നത്. പാട്ടിന്റെ വരികളും അന്നക്കുട്ടിയുടെ ശബ്ദവും ഒത്തുചേർന്നപ്പോൾ പാട്ട് അതിമനോഹരം. അന്നക്കുട്ടിയുടെ ശബ്ദത്തിന്റെ മനോഹാരിതയ്ക്കൊപ്പം വേദന നിറഞ്ഞ ഒരോർമ തങ്ങിനിൽക്കുന്ന പാട്ട് യുട്യൂബിൽ വൈറലാണിപ്പോൾ. സിയോൺ ക്ലാസിക്കിന്റെ ബാനറിൽ ജിനോ കുന്നുംപുറവും ഷൈജുവും ചേർന്നാണ് നിർമിച്ചത്.

anna-kuty അന്നക്കുട്ടി സ്റ്റ്യുഡിയോയിൽ പാടുന്നു

എം ജയചന്ദ്രന് പ്രത്യേക നന്ദി പറഞ്ഞ് കണ്ണന്റെ സ്മരണയ്ക്ക് മുന്നിൽ ആൽബം സമർപ്പിക്കുകയാണ് പിന്നണിയിലുള്ളവർ. പ്രശസ്ത കീബോർഡ് വാദകനായ കണ്ണനെ ആലപ്പുഴയിലെ സ്റ്റ്യുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഗീത സംവിധായകനായിരുന്ന കലവൂർ ബാലന്റെ മകനാണിദ്ദേഹം. സൂരജ് എന്നാണ് ശരിയായ പേര്. ഇരുപതു വർഷത്തോളം സംഗീത ലോകത്ത് സജീവമായിരുന്ന ഇദ്ദേഹം റിയാലിറ്റി ഷോകളിലൂടെയാണ് ഏറെ പ്രശസ്തനായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.