Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോയിലെ ഖോയ ഖോയ

Khoya Khoya

സൽമാൻ ഖാൻ നിർമ്മിക്കുന്ന ഹീറോയിലെ പുതിയ ഗാനം ഖോയ ഖോയ പുറത്തിറങ്ങി. സച്ചിൻ ജിഗർ കൂട്ടുകെട്ട് ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹിത്ത് ചൗഹാനും, പ്രിയ പഞ്ചലും ചേർന്നാണ്. നിരഞ്ജൻ അയ്യങ്കാർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

നേരത്തെ ചിത്രത്തിന് വേണ്ടി സൽമാൻഖാൻ പാടിയ മേ ഹു ഹീറോ തേര, ഡാൻസ് കാ ലെജൻഡ്, യാദാ തേരിയാൻ എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച മേ ഹു ഹീറോ തേര എന്ന ഗാനം ഇതുവരെ ഒരു കോടി ആളുകളും ഡാൻസ് ക ലെജൻഡ് ഇതുവരെ 12 ലക്ഷം ആളുകളും യാദ തേരിയാൻ 4 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡെൽഹി സഫാരി, ഡി ഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ.

ഖോയ ഖോയ...

ഹിന്ദി സിനിമ നടൻ ആദിത്യ പഞ്ചോലിയുടെ മകൻ സൂരജ് പഞ്ചോലിയും സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം 1983 ൽ പുറത്തിറങ്ങിയ ഹീറോയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. നിഖിൽ അദ്വാനിയും ഉമേഷ് ബിസ്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൂരജിനേയും അദിയയേയും കൂടാതെ ടിഗ്മാൻഷും ദുലിയ, ആദിത്യ പഞ്ചോലി, ശരത് ഖേൽഖർ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻഖാനും സുഭാഷ് ഗായിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.