Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലണ്ടർ ഗേൾസിലെ ഖാവിഷേൻ

Khwaishein

ദേശീയ പുരസ്‌കാരം മൂന്ന് വട്ടം തേടിയെത്തിയിട്ടുള്ള മധുർ ഭണ്ഡാർകറിന്റെ പുതിയ ചിത്രം കലണ്ടർ ഗേൾസിലെ ഖാവിഷേൻ എന്ന ഗാനം പുറത്തിറങ്ങി. അർജിത്ത് സിങ്ങും അർമാൻ മാലിക്കും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്ന് അമാൽ മാലിക്കാണ്. കുമാർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. കലണ്ടർ ഗേൾസായി എത്തുന്ന യുവതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഗാനത്തിന്റെ ഇതിവൃത്തം. 

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. യൂട്യൂബിൽ ഹിറ്റായ ട്രെയ്‌ലർ 15 ലക്ഷത്തിൽ അധികം ആളുകളാണ് കണ്ടത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധുർ ഭണ്ഡാർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കലണ്ടർ ഗേൾസ്. കരിന കപൂർ പ്രധാന കഥാപാത്രമായി 2012 ൽ എത്തിയ ഹീറോയിൻ ആയിരുന്നു മധുർ ഭണ്ഡാകർ അവസാനമായി ചെയ്ത ചിത്രം.

ഖാവിഷേൻ...

ഒരു പ്രമുഖ ഫാഷൻ കലണ്ടറിൽ മോഡലാകാൻ എത്തുന്ന അഞ്ച് പെൺകുട്ടികളുടേയും, ഗ്ലാമർ അവരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളുടേയും കഥ പറയുന്ന ചിത്രമാണ് കലണ്ടർ ഗേൾസ്. ഫാഷന്റെ കറുത്ത വശങ്ങളെ തുറന്ന് കാട്ടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മധുർ ഭണ്ഡാർകറാണ്. ആകാംൻഷ പുരി, ആവണി മോദി, കൈറ ദത്ത്, റുഹി സിങ്, സത്‌റൂപ പൈൻ, സുഹേൽ സേത്ത്, റോണിത് റോയ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സംഗീത അഹിർ, ഭണ്ഡാകർ എന്റർടൈൻമെന്റ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.