Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കൊപ്പം കൊഞ്ചി പാടി മകളും; വിഡിയോ വൈറൽ

social-media-songs

വെറുതെ മൊബൈൽ കാമറയ്ക്കു മുൻപിൽ നിന്ന് ചിലർ പാടിയ വിഡിയോകൾ നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന പ്രതിഭകളെ ഒട്ടേറെ പ്രാവശ്യം നമ്മൾ അടുത്തറി‍ഞ്ഞിട്ടുമുണ്ട് ഇതുവഴി. പക്ഷേ ഈ അമ്മയുടെയും കുഞ്ഞിന്റെയും പാട്ട് മറ്റുള്ള വിഡിയോകളിതിനേക്കാൾ മനോഹരമാണ്. അമ്മ ധന്യയ്ക്കൊപ്പം മകൾ ധ്വനി ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ് ആണ്. അമ്മയ്ക്കൊപ്പം കൊഞ്ചി കൊഞ്ചി മകളും ഒപ്പം പാടുന്നുവെന്നതാണ് അതിനു കാരണം. അമ്മയുടെ ഒക്കത്തിരുന്നാണ് കക്ഷി പാടുന്നത്.

 കിലുകിൽ പമ്പരം എന്ന പാട്ടാണ് ഇവർ പാടുന്നത്. ഇരുവരുടെയും പാട്ട് കിലുക്കം എന്ന പ്രിയദർശൻ ചിത്രത്തിലെ ഗാനമാണിത്. കൈതപ്രം രചിച്ച് എസ് പി വെങ്കിടേഷ് ഈണമിട്ട പാട്ട് പാടിയത് എം ജി ശ്രീകുമാറാണ്.

Your Rating: