Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനമേള ടീസറുമായി കെഎൽ 10 പത്ത്

KL 10 Patthu - Ganamela Teaser

സൈജു കുറുപ്പ് പാടിയ ലുല്ലബി ടീസറുകൊണ്ട് ശ്രദ്ധേയമായ ചിത്രം കെ എൽ 10 പത്തിന്റെ ഗാനമേള ടീസർ പുറത്തിറങ്ങി. ആദ്യ ടീസർപോലെ തന്നെ വ്യത്യസ്തത പുലർത്തുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസറും. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതസംവിധായകൻ ബിജിബാലാണ്. മലപ്പുറത്ത് നിന്നൊരു റൊമാന്റിക് കോമഡി ചിത്രമാണ് കെ എൽ 10 പത്ത്. ആശയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ നേറ്റീവ് ബാപ്പ എന്ന ആൽബമൊരുക്കിയ ആഷിഖ് അബുവിന്റെ സംവിധാനസഹായി മുഹ്സിൻ പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കെ എൽ 10 പത്ത്.

KL 10 Patthu - Ganamela Teaser

മുഹ്സിൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാമുക്കോയ, നീരജ് മാധവ്, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അലക്സാണ്ടർ, മാത്യൂ, സതീഷ്, മോഹൻ, എൽ ജെ ഫിലിംസ് എന്നിവർ ചേർന്നാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.