Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായി 43 മണിക്കൂർ തമിഴ് പാട്ട്; റെക്കോർഡിട്ട് കൊല്ലത്തെ പാട്ടുകാരി

sahila-sainu (2) സഹില സൈനു

തമിഴ്നാടൻ പാട്ടിന്റെ ഈണത്തിലൂടെ ലോകം കടന്ന മലയാളി പെൺകുട്ടി, അപ്രതീക്ഷിതമായി ലഭിച്ച അപൂർവ നേട്ടത്തിനുടമയാണിന്നു കല്ലുംകടവ് ആഴാന്തവിളയിൽ സൈനുദ്ദീന്റെ മകൾ സഹില സൈനു. ലോക റെക്കോർഡിട്ട തുടർച്ചയായി 43 മണിക്കൂർ നീണ്ടുനിന്ന തമിഴ് നാടൻപാട്ട് ആലാപനത്തിൽ പങ്കാളിയാണു താനെന്നു ഈ പെൺതരിക്കു ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. തമിഴ്നാട്ടിലെ പ്രധാന മ്യൂസിക് ഗ്രൂപ്പായ എയ്ഞ്ചൽ കലൈ സംഗമം സംഗീതവിദ്യാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നാടൻപാട്ട് ആലാപനം.


മേയ് 20 മുതൽ 22നു മൂന്നുവരെ സേലം ഹോളിക്രോസ് സെന്ററിൽ നടന്ന പരിപാടിയിൽ 211 ഗായകരാണു പങ്കെടുത്തത്. ഇതിൽ രണ്ടു ശ്രീലങ്കക്കാരും ഒരു മലയാളിയും ഒഴിച്ചാൽ 218 പേരും തമിഴ്നാട്ടുകാരായിരുന്നു. ഇവിടെ ഫാംഡിക്കു പഠിക്കുന്ന സഹിലയിലെ പാട്ടുകാരിയെ കണ്ടെത്തിയതു ഗൈഡുകൂടിയായ ഗായിക ഡോ.വിജയലക്ഷ്മിയാണ്. സ്കൂൾതലത്തിൽ സംസ്ഥാന യുവജനോൽസവത്തിൽ പങ്കെടുത്തതാണ് അതുവരെയുണ്ടായിരുന്ന മികച്ച നേട്ടം.ഇന്ത്യൻ ഫോക് കൺസേർട്ടിന്റെ സഹകരണത്തോടെയാമ് പരിപാടി നടത്തിയത്. 43 മണിക്കൂർ നീണ്ട മാരത്തൺ നാടൻപാട്ട് ആലാപനത്തിന് എലൈറ്റ് വേൾഡ് റെക്കോർഡ്, ഏഷ്യൻ റെക്കോർഡ്സ് അക്കാദമി, ഇന്ത്യൻ റെക്കോർഡ്സ് അക്കാദമി, തമിഴൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടാനായി.

Your Rating: