Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റാഗ്രാമിലും താരമായി കെ എസ് ചിത്ര

chithra-instagram കെ എസ് ചിത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളിൽ നിന്ന്

ഫേസ്ബുക്കിലും ട്വിറ്ററിലുമെന്ന പോലെ കെ എസ് ചിത്രയ്ക്ക്  ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലും ആരാധകർ ഏറെ. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇൻസ്റ്റാഗ്രാമില്‍ കെ എസ് ചിത്രയെ ഫോളോ ചെയ്യുന്നത്. ദക്ഷിണേന്ത്യൻ ഗായകർക്കിടയിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ളതും ഈ ഗായികയ്ക്കു തന്നെ.

ആ സ്വരവും പാട്ടും പോലെ തന്നെ മലയാളികൾ ഏറെ സ്നേഹിക്കുന്നു കെ എസ് ചിത്രയെന്ന വാനമ്പാടിയെ. ദക്ഷിണേന്ത്യയിലെ പാട്ടുകാര്‍ക്കിടയിലെ സ്വച്ഛസുന്ദരമായ സാന്നിധ്യമാണീ ഗായിക. മലയാളത്തിലേതു പോലെ തമിഴിന്റെയും തെലുങ്കിന്റെയും പ്രിയപ്പെട്ട പാട്ടുകാരി. 

സാമൂഹിക മാധ്യമങ്ങളിലെല്ലാം അതുകൊണ്ടു തന്നെ കെ എസ് ചിത്രയ്ക്ക് ആരാധകർ ഏറെയാണ്. പാട്ടും വർത്തമാനങ്ങളും ചിത്രങ്ങളും പങ്കിട്ട് പ്രിയപ്പെട്ട ചിത്ര ചേച്ചി ഈ ഡിജിറ്റൽ ലോകം വഴി ആരാധകരുമായി ഒരുപാടടുത്തിടപഴകന്നുമുണ്ട്.  ഫേസ്ബുക്ക് ലൈവ് വഴി ഒരുപാട് ഗാനങ്ങളും ചിത്ര ചേച്ചി പ്രേക്ഷകര്‍ക്ക് പാടിക്കൊടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ നാൽപത് ലക്ഷത്തോളം ലൈക്കുകളാണ് ഔദ്യോഗിക പേജിനുള്ളത്. ട്വിറ്ററിൽ ഫോളോ ചെയ്യുന്നവർ പതിനയ്യായിരത്തോളവും. ഇളയരാജയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസയർപ്പിച്ച് കെ എസ് ചിത്ര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വാർത്തയ്ക്കൊപ്പമുള്ളത്. 

Your Rating: