Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിംപിൾ കപാഡിയെ അനുകരിച്ച് സണ്ണി ലിയോൺ

Aao Na song

എൺപതുകളിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്ന ജാനേ ദോ നാ. ചുവന്ന സാരിയുടുത്ത് ഹോട്ടായി ഡിംപിൾ കപാഡിയ എത്തിയ ഗാനം അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. കമൽഹാസന്റേയും ഋഷി കപൂറിന്റേയും, ഡിംപിൾ കപാഡിയയുടേയും ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ ചിത്രത്തിലെ ഗാനമായിരുന്നു ജാനേ ദോ നാ. ആർഡി ബർമ്മന്റെ ഹിറ്റ് ഗാനങ്ങളിലൊന്നായ ജാനേ ദോ നാ പാടിയത് ആശാ ബോസ്ലേയും ഷൈലേന്ദ്ര സിങും ചേർന്നായിരുന്നു.

ജാനേ ദോ ന വീണ്ടും പുനർജനിച്ചിരിക്കുകയാണ്. സണ്ണി ലിയോൺ സിനിമാതാരമായി എത്തുന്ന ചിത്രം കുച്ച് കുച്ച് ലോച്ച ഹേയ്ക്ക് വേണ്ടിയാണ് ഗാനം വീണ്ടും പുനർനിർമ്മിച്ചിരിക്കുന്നത്. ഡിംപിൾ കപാഡിയയ്ക്ക് പകരം സണ്ണി ലിയോൺ ചുവന്ന സാരിയിൽ ഹോട്ടായി എത്തുമ്പോൾ ഋഷി കപൂറിന് പകരമെത്തുന്നത് റാം കപൂറാണ്. അങ്കിത് തിവാരിയും, സിദ്ധാർഥ് പണ്ഡിറ്റും ആർക്കോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർക്കോയാണ് ഗാനത്തിനെ പുതിയ രൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ പാനി വാല ഡാൻസ് എന്ന ഗാനവും ദാരു പികെ ഡാൻസ് എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. സണ്ണി ലിയോണിന്റെ നൃത്ത ചുവടുകളുള്ള ഇരു ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പാനിവാല ഡാൻസ് ഇതുവരെ 37 ലക്ഷം ആളുകളും ദാരു പികെ ഡാൻസ് ഇതുവരെ 12 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

ജാനേ ദോ നാ...

ദേവനാഗ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് കുച്ച് കുച്ച് ലോച്ചാ ഹേ. 45 കാരനായ പ്രവീൺ പട്ടേൽ അവിചാരിതമായി സിനിമാ താരം ഷനായയെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവീൺ പട്ടേലായി റാം കപൂർ എത്തുമ്പോൾ ഷനായയായി എത്തുന്നത് സണ്ണി ലിയോണാണ്. ഇവരെ കൂടാതെ എവലിൻ ശർമ്മ, നവദീപ് ചാബ്രാ, സുചിത്ര ത്രിവേദി, കാദർ ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റ്സ്, മാക്സിമസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ മുകേഷ് പുരോഹിത് നിർമ്മിക്കുന്ന ചിത്രം മെയ് 8ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.