Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയുണർത്തി കുഞ്ഞിരാമായണത്തിലെ തുമ്പപൂവേ സുന്ദരി

kunjiramayanam

കാണുന്നവരുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണർത്തി കുഞ്ഞിരാമയണത്തിലെ തുമ്പപ്പൂവേ സുന്ദരി എന്ന ഗാനം പുറത്തിറങ്ങി. ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. മനു മഞ്ജിത്ത് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നു. വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രണയവും വിവാഹത്തിന്റെ ഒരുക്കവുമാണ് ഗാനത്തിന്റെ ഇതിവൃത്തം.

അവികസിതമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ ഏതാനും ചെറുപ്പക്കാരുടെയും കഥ ഏറെ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ഞിരാമായണം. വിനീത് ശ്രീനിവാസും അനുജൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീതിന്റെ സഹസംവിധായകനായി പ്രവർത്തിച്ച ബേസിൽ ജോസഫാണ്. വികസനം അധികം കടന്ന് ചെല്ലാത്ത ദേശം എന്ന ഗ്രാമത്തിലെ കുഞ്ഞിരാമൻ, കുട്ടൻ, ലാലു എന്നിവരെ ചുറ്റിയാണ് ചിത്രത്തിലെ കഥ നടക്കുന്നത്. കുഞ്ഞിരാമന്റെ അമ്മാവന്റെ മകനാണ് ലാലു.

തുമ്പപൂവേ സുന്ദരി...

കുഞ്ഞിരാമനും ലാലുവും തമ്മിലുള്ള നിസ്സാരമായ പ്രശ്‌നം ഒരു കുടുംബവഴക്കിലേയ്‌ക്കെത്തുന്നു. അതോടെ ചെറുപ്പക്കാർ ഇരുപക്ഷത്തുമായി അണിനിരന്നു. തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ ഏറെ രസകരമായി അവതരിപ്പിക്കുകയാണ് കുഞ്ഞിരാമായണത്തിലൂടെ. ഒപ്പം ഒരു ദേശത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും എല്ലാം ചിത്രത്തിലൂടെ കടന്നു പോകുന്നു. കുഞ്ഞിരാമനായി വിനീത് ശ്രീനിവാസനും, ലാലുവായി ധ്യാനും, കുട്ടനായി അജു വർഗീസും എത്തുന്നു. ഇവരെ കൂടാതെ ബിജുക്കുട്ടൻ, ഹരീഷ്, നീരജ് മാധവ്, ദീപക്, സൃന്ദ അഷാബ്, സ്‌നേഹ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി നിർമ്മിക്കുന്ന ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.