Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ദിവ്യമൊന്നുമല്ല, പക്ഷേ...

kuppivala-musical-album

പ്രണയം എന്നും എപ്പോഴും പാട്ടെഴുത്തിലെ വിഷയമാണ്. പ്രണയത്തെ കുറിച്ചെത്ര എഴുതിയാലും കാലത്തിനു മതിവരാറേയില്ല. കലാലയത്തിലെ ഈ കൂട്ടുകാർ ചേർന്നു ചെയ്ത ഒരു പാട്ടു ചിത്രവും അങ്ങനെയാണ്. പ്രണയത്തിന്റെ ഭംഗിയും കുപ്പിവള തല്ലിയുടയും പോലെ അതു തകർന്നുപോകുമ്പോഴുള്ള  നോവും പങ്കുവയ്ക്കുന്ന വിഡിയോ. കുപ്പിവള എന്നു പേരിട്ട ഈ വിഡിയോ യുട്യൂബിൽ ശ്രദ്ധ നേടുകയാണ്. പ്രണയം ദിവ്യമൊന്നുമല്ലെന്നു പറയുന്ന കുപ്പിവള. 

കോളെജ് കാലത്തെ പ്രണയവും കാലമെത്തും മുൻപേ പ്രണയിനി മരണണത്തിലേക്കു മറഞ്ഞതിന്റെ നൊമ്പരവും പങ്കുവയ്ക്കുന്നു ഈ മ്യൂസികൽ വിഡിയോ. ആശയത്തില്‍ പുതുമയില്ലെങ്കിലും അവതരണവും പാട്ടിന്റെ ഈണവും ആലാപനവും ദൃശ്യങ്ങളുമെല്ലാം ഹൃദ്യമാണ്. ഫെബി ഫ്രാൻസിസ് ആണ് വരികളെഴുതി സംവിധാനം ചെയ്തത്. സാന്ദ്രാ ബിനോയ്ക്കൊപ്പം ആലപിച്ചിരിക്കുന്നതും ഫെബി തന്നെ. ആറ്റ്‍ലി രാജുവിന്റെയാണു കാമറ. അരുണ്‍ വെന്നും അമ്മൂസ് ജോസഫുമാണ് അഭിനയിച്ചിരിക്കുന്നത്. 

ഈ കൂട്ടുകാർ ആദ്യമായി ചെയ്ത വിഡിയോയാണെങ്കിലും അവതരണം മികവാർന്നതാണ്. ദൃശ്യഭംഗികൊണ്ടും അഭിനയത്തിലൂടെയും നിലവാരം പുലർത്തുന്ന വിഡിയോ യുട്യൂബിൽ ഇതിനോടകം പതിനായിരത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്.

Your Rating: