Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴമേഘങ്ങൾക്ക് ഒരു ന്യൂജെൻ വരവേൽപ്, ലഗാനിലെ ആ മനോഹരഗാനത്തിന് പുതുഭാവം!

ആകാശത്തിന് കരിമഷിയെഴുതിക്കൊടുത്ത് വന്ന കരിമേഘങ്ങളെ നോക്കി ചമ്പാനറിലെ ഗ്രാമീണർ പാടിയ പാട്ട് ഓർമയില്ലേ. ചെമ്മണ്ണു പാറുന്ന ഗ്രാമഭംഗിക്കൊപ്പം അവർ ഉടുക്കുകൊട്ടി പാടിയ പാട്ട് ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച ഗാനമായി. ലഗാനെന്ന ചരിത്ര സിനിമയിലെ എ ആർ റഹ്മാന് ഈണമിട്ട ഘനന് ഘനന് എന്ന ഗാനത്തെ കുറിച്ചാണ് ഈ മുഖവുര. വർഷങ്ങൾക്കിപ്പുറം പാട്ടിന് പുതുഭാവം പകർന്നൊരു വീഡിയോ എത്തിയിരിക്കുന്നു. സാങ്കേതികതയുടെ പുതുലോകത്ത് പുനർജനനം സംഭവിച്ചപ്പോഴും കാണാനും കേൾക്കാനും ഭംഗിയേറെ. എ ആർ റഹ്മാന്റെ ബാൻഡ് ആയ നാഫ്സ് തന്നെയാണ് ഈ വീഡിയോയ്ക്ക് പിന്നിലും.

പ്രകൃതിയുടെ നാലു ദിക്കുകൾ പോലെ വ്യത്യസ്തമായ നാലു നാദങ്ങളിൽ പിറന്ന പാട്ടിന് വേഗം കൂട്ടിയാണ് പുത്തൻ വിഡിയോ. നകുൽ അഭയങ്കർ, നിഖിതാ ഗാന്ധി, അഭയ് ജോധ്പുർകർ, ഭവ്യ പണ്ഡിറ്റ്, സായ്കുമാർ പ്രഭാകരൻ,ശ്രുതി രമണി, ശാശ്വന്ത് സിങ്,കവിതാ തോമസ് എന്നിവരാണ് പുതിയ വീഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നത്.

മഴമേഘങ്ങളുടെ വരവിനെ ആഘോഷമാക്കി, മഴത്തുള്ളിക്കായുള്ള തങ്ങളുടെ കാത്തിരിപ്പ് എത്രത്തോളം സ്നേഹം നിറഞ്ഞതാണെന്ന് പറഞ്ഞ് അവർ പാടിയ പാട്ടായിരുന്നു അത്. മൂളിയും ചിലച്ചും പിന്നെ ആര്ത്തലച്ചുമെത്തുന്ന മഴയുടെ ഭാവം പോലെ എ ആർ റഹ്മാൻ വാദ്യോപകരണങ്ങളിൽ രാഗമെഴുതിയപ്പോൾ പിറന്ന ഗാനം . ബോളിവുഡിലെ ശങ്കർ മഹാദേവൻ ,ഉദിത് നാരായണൻ , സുഖ് വിന്ദർ സിങ്, അല്ക്കാ യാദ്നിക്, ഷാൻ എന്നിവർ ചേർന്നാണ് യഥാർഥ ഗാനം ആലപിച്ചത്. ജാവേദ്‌ അക്തർ ആയിരുന്നു പാട്ടെഴുതിയത്. മഴമേഘങ്ങളുടെ ചിരി കണ്ട് ഗ്രാമീണർ പാടിയും ആടിയും ആഘോഷം തീർക്കുന്ന ഗാനം അവസാനിക്കുന്ന കണ്ണീരിലാണ്. വരണ്ട മണ്ണിനോട് ഒരു സ്നേഹവും കാണിക്കാതെ മഴമേഘങ്ങൾ അകന്നു പോകുമ്പോൾ അറിയാതെ കണ്ണു നനഞ്ഞു പോകും. പക്ഷേ പുതിയ വീഡിയോ സന്തോഷത്തിന്റേതാണ്. വിഡിയോയിലെ രൂപവും ഭാവവും നമ്മെ രസിപ്പിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.