Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷക ശ്രദ്ധ നേടി ലൈല ഓ ലൈലയിലെ ഗാനങ്ങൾ

laila-o-laila

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലൈല ഓ ലൈലയിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഫൈൻ കട്ട് എന്റർറ്റൈൻമെന്റിന്റെ ബാനറിൽ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനെ നായികയായി എത്തുന്നത് അമലപോളാണ്. ലൈല ഓ ലൈല മെയ് 14 ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിലെ ഗാനങ്ങൾക്ക് യുടൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രീകരണ ശൈലി കൊണ്ടും, ആലാപന ശൈലികൊണ്ടും മറ്റ് സമകാലീന ചിത്രങ്ങളിലെ ഗാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ലൈല ഓ ലൈലയിലെ ‘ദിൽ ദിവാന‘ എന്ന് തുടങ്ങുന്ന ഗാനം. ഗാനരംഗത്തിൽ അമലാപോൾ വശ്യതയാർന്ന നൃത്ത ചുവടുകൾ കൊണ്ട് വ്യത്യസ്തമാക്കിയിരിക്കുന്നു. തികച്ചും പാർട്ടി മൂഡിൽ ബോളിവുഡ് ഗാനങ്ങളുടെ ചുവടുപിടിച്ചാണ് ‘ദിൽ ദിവാനയുടെ‘ ചിത്രീകരണം ജോഷി നടത്തിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലി , പുതുമയുള്ള ശബ്ദം, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. യുവത്വത്തെ ഏറെ ആകർഷിക്കുന്ന രീതിയിൽ ഹിന്ദിയും മലയാളവും ഇട കലർത്തിയാണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിക്കുന്നത്.

laila-o-laila

മലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധേയയായ പുതു തലമുറ ഗായിക അന്ന കാതറീനയാണ് ‘ദിൽ ദിവാന‘ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജലി മേനോൻ ചിത്രം ഉസ്താദ് ഹോട്ടലിലെ ‘‘അപ്പങ്ങൾ എമ്പാടും‘‘ , എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അന്ന കാതറീന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ് ചിത്രങ്ങളിലെ ഹരം പിടിപ്പിക്കുന്ന ഗാനങ്ങൾക്ക് സമാനമായി , ‘ദിൽ ദിവാനക്ക് ‘ സംഗീതം നൽകിയിരിക്കുന്നത് ഗോപീ സുന്ദർ ആണ്. ഗായികയായ അന്ന കാതറീനയും സംഗീത സംവിധായകനായ ഗോപീ സുന്ദറും തന്നെയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നതും.

തമിഴിലെ ഹിറ്റ് ചിത്രമായ ‘ഐ‘യിലൂടെ ശ്രദ്ധേയനായ കൊറിയോഗ്രാഫർ പോൾരാജ് ആണ് ‘ദിൽ ദിവാന‘ എന്ന ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.‘ ഈ ഗാനത്തിന് പുറമേ, , ഏപ്രിൽ മൂന്നാം വാരം ഇറങ്ങിയ ലൈല ഓ ലൈലയുടെ ട്രെയ്ലറും ജനപ്രീതി നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാലിനെയും അമല പോളിനെയും കൂടാതെ, ബോളിവുഡ് താരം കൈനത്ത് അറോറ, കശ്മീർ മോഡൽ ജുനൈദ് ഷൈഖ് , തമിഴ് നടൻ സത്യരാജ് എന്നിവരും അഭിനയിക്കുന്നു. തിരക്കഥകൃത്ത് സുരേഷ് നായരാണ്, ലൈല ഓ ലൈലയുടെ കഥ ഒരുക്കിയിരിക്കുന്നത്.

laila-o-laila
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.