Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൽക്കം ടു കറാച്ചിയിലെ ലല്ല ലല്ല ലോറി

Lalla Lalla Lori song

ബോളിവുഡിലെ പ്രശസ്ത കൊമേഡിയൻ അർഷാദ് വാഴ്സിയും ജാക്കി ഭഗ്നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വെൽകം ടു കറാച്ചിയിലെ ഗാനം പുറത്തിറങ്ങി. ലല്ല ലല്ല ലോറി എന്ന ഗാനം വിശാൽ ദഡ്ലാനിയും ശിവാനിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റോച്ചക് കോഹ്ലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും.

പല തവണ അമേരിക്കയിൽ പോകാനുള്ള ശ്രമം പരാജയപ്പെട്ട രണ്ട് പേർ ബോട്ടിൽ അവിടേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. എന്നാൽ ചെന്ന് പെടുന്നത് പാകിസ്ഥാനിൽ. പാകിസ്ഥാനിൽ എത്തിയ നായകൻമാർ പിന്നെ കുടുങ്ങുന്നത് താലിബാൻ തീവ്രവാദികളുടെ കയ്യിലും. പിന്നെ അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടയിൽ അവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അർഷദ് വാഴ്സിയും ജാക്കി ഭഗ്നാനിയുമാണ് പാക്കിസ്ഥാനിൽ അകപ്പെടുന്ന യുവാക്കളായി എത്തുന്നത്.

ലല്ല ലല്ല ലോറി...

ആശിഷ് ആർ മോഹനാണ് വെൽകം ടു കറാച്ചി സംവിധാനം ചെയ്തത്. പാകിസ്ഥാനി നടി കുബ്രാ ഖാൻ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ്. സിനിമയുടെ ലണ്ടനിലെ ചിത്രീകരണത്തിനിടെ തീവ്രവാദികളായി വേഷമിട്ട കഥാപാത്രങ്ങളെ കണ്ട് പ്രദേശവാസികൾ പ്രശ്നമുണ്ടാക്കിയതിനാൽ സ്കോട്ലൻഡ് യാർഡ് ഇടപെട്ട് ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്ന സംഭവം വരെ ഉണ്ടായിരുന്നു. അർഷദ് വാഴ്സിയേയും ജാക്കി ഭഗ്നാനിയേയും കൂടാതെ ലോറൻ ഗോട്ട്ലീപ്പ്, അയുബ് ഖോസോ, അഡ്നാൻ ഷാ, ഇമ്രാൻ ഹാസ്നി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 21ന് തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.