Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിന്റെ താളവുമായി ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടിയിലെ ഗാനങ്ങൾ

ധീര ചരിതം...

സാധാരണ മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായൊരു ദൃശ്യ വിരുന്നായിരുന്നു ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി. നിറഞ്ഞ സദസുകളിൽ പ്രേക്ഷകരുടെ കൈയ്യടി നേടി പ്രദർശിപ്പിക്കുന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളുടെ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ധീര ചരിതം, താരങ്ങൾ പാടുന്നേ എന്ന തുടങ്ങുന്ന ഗാനങ്ങളുടെ വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് ധീര ചരിതം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നവർക്കെതിരെ അതിജീവനത്തിനായുള്ള യുദ്ധം ചെയ്യാൻ ഒരുങ്ങുന്ന കാട്ടുമക്കളെയും അവരെ സഹായിക്കുന്നവരുമാണ് ജോബ് കുര്യൻ ആലപിച്ചിരിക്കുന്ന ധീര ചരിതം എന്ന ആദ്യ ഗാനത്തിന്റെ ഇതിവൃത്തം.

റെക്സ് വിജയൻ ആലപിച്ച താരങ്ങൾ പാടുന്നേ എന്ന ഗാനം ആദിവാസി ഊരിലെ ആഘോഷമാണ് ഇതിവൃത്തമാക്കുന്നത്. വിനായക് ശശികുമാറാണ് താരങ്ങൾ പാടുന്നേ എന്ന ഗാനം രചിച്ചത്. റെക്സ് വിജയൻ തന്നെയാണ് രണ്ടു ഗാനങ്ങള്‍ക്കും ഈണം പകർന്നത്. നോർത്ത് 24 കാതം, സപ്തമ.ശ്രീ തസ്‌കരാഃ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടി.

താരങ്ങൾ പാടുന്നേ...

കോമിക്കൽ ഫാന്റസി ചിത്രമായാണ് ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ചിത്രീകരിച്ചിരിക്കുന്നത്. സപ്തമ.ശ്രീ തസ്‌കരാഃയിലേതു പോലെ തുല്യ പ്രാധാന്യമുള്ള ഏഴ് കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുമുള്ളത്. കുഞ്ചാക്കോ ബോബൻ, ഭരത്, സണ്ണിവെയ്ൻ, നെടുമുടി വേണു, ചെമ്പൻ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീർ കരമന, സുധി കോപ്പ, ജേക്കബ് ഗ്രിഗറി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വയനാട്, ഇടുക്കി, പൂണെ, ചെന്നൈ എന്നിവടങ്ങളിൽ ചിത്രീകരിച്ച ചിത്രം ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം കുമാർ മേനോനാണ് നിർ‌മ്മിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.