Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൗ 24x7 ന്റെ ആദ്യഗാനം

Venal Ozhiyunu

അഞ്ജലി മേനോനു പിന്നാലെ മലയാളത്തിന് മറ്റൊരു സംവിധായിക കൂടി ശ്രീബാല കെ മേനോൻ. ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളിൽ സത്യൻ അന്തിക്കാടിന്റെ സഹസംവിധായിക ആയിരുന്ന ശ്രീബാല കെ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൗ 24x7 ലെ ആദ്യ ഗാനം വേനൽ ഒഴിയുന്നു പുറത്തിറങ്ങി. സിത്താര, ഗണേഷ് സുന്ദരം തുടങ്ങിയവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ബിജിബാൽ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു. നായിക നായകന്മാർ തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം.

മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീബാല തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥ രചിച്ചിരിക്കുന്നത്. ചാനൽ അവതാരകനായ രൂപേഷ് നമ്പ്യാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. പുതുമുഖ താരം നിഖില വിമലാണ് നായികയായി എത്തുന്നത്. ന്യൂസ് റീഡർ കബനി, എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

വേനൽ ഒഴിയുന്നു...

ചാനൽ എഡിറ്റർ ഉമ്മർ അബ്ദുള്ള എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. ഇവരെ കൂടാതെ ശങ്കർ രാമകൃഷ്ണൻ, പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ, സുഹാസിനി, ലെന, ദിനേശ്, ഇടവേള ബാബു, സുധി കോപ്പ, അലൻസിയർ, മഞ്ജു പിള്ള, ജയപ്രകാശ് കുളൂർ, കൃഷ്ണൻ ബാലകൃഷ്ണൻ, പെരുന്ന മധു, സിദ്ധാർഥ് ശിവ, കൃഷ്ണപ്രഭ, സുജാത, അഭിജ, ബേബി അഞ്ജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസ്, ഇഫോർ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ദിലീപ്, മുകേഷ് ആർ മേത്ത തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.