Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരളി ഗോപി ആലപിക്കാത്ത ഈ മിഴികളിൽ

Ee Mizhikalil song

നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ലുക്ക ചുപ്പിയിലെ ഈ മിഴികളിൽ എന്ന ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ഈ ഗാനം മുരളിഗോപി ആലപിച്ചതല്ല എന്ന് വിശ്വസിക്കാൻ കഴിയുമോ എന്ന ചോദിച്ചുകൊണ്ടാണ് സംഗീതസംവിധായകൻ ബിജിബാൽ ഫെയ്സ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്. മുരളിഗോപിയുടെ ശബ്ദവുമായി സാമ്യമുള്ള ശബ്ദത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് വിവേകാനന്ദനാണ്.

ഫിലിപ്സ് ആന്റ് ദി മങ്കി പെന്നിന് ശേഷം രമ്യ നമ്പീശനും ജയസൂര്യയും ഒന്നിയ്ക്കുന്ന ചിത്രമാണ് ലുക്ക ചുപ്പി. നേരത്തെ ചിത്രത്തിന്റെ ട്രെയ് ലർ പുറത്തിറങ്ങിയിരുന്നു. സ്കൂളിൽ ഒന്നിച്ചു പഠിച്ച കൂട്ടുകാർ, വിവാഹവും കുടുംബവുമൊക്കെ ആയതിന് ശേഷം വീണ്ടും ഒന്നിച്ചുകൂടുന്നതിന്റെ മധുരവും എരിവുമാണ് സിനിമയെന്ന് ട്രെയ് ലർ വ്യക്തമാക്കുന്നു.

ഈ മിഴികളിൽ...

രമ്യ നമ്പീശനെയും ജയസൂര്യയെയും കൂടാതെ മുരളി ഗോപി, ജോജു ജോർജ്, സൈജു കുറുപ്പ്, മുത്തുമണി, ചിന്നു കുരുവിള, ദിനേശ് നായർ, അസ്മിത സൂദ്, അഭിജ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ബാഷ് മുഹമ്മദിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗഫൂർ അറയ്ക്കലാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം നിർവഹിക്കുന്നത്. ബിനു ഭാസ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഫീൽ റീൽ സിനിമാസിന്റെ ബാനറിൽ നജീം കോയ, ദിനേശ് പ്രഭാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ നാലിന് തിയറ്ററിലെത്തും.

Ee Mizhikalil song
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.