Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനരചനയിൽ ഗിന്നസ് ബുക്കിൽ കയറാൻ സമീർ

Sameer

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡ് ഗാനങ്ങൾക്ക് വരികൾ എഴുതുന്ന കവിയാണ് സമീർ. ആരു പാടിയാലും ആരു ഈണമിട്ടാലും വരികൾ എഴുതാൻ സമീർ തന്നെ വേണം എന്നൊരു കാലമുണ്ടായിരുന്നു ബോളിവുഡിന്. ബോളിവുഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയിട്ടുള്ള സമീർ ഗിന്നസ് ബുക്കിൽ കയറാൻ ഒരുങ്ങുകയാണ്.

ബോളിവുഡ് കവി ആനന്ദ് ബക്ഷിയെ പിന്തള്ളിയാണ് സമീർ ഗിന്നസ് ബുക്കിൽ കയറാൻ ഒരുങ്ങുന്നത്. 640 സിനിമകൾക്കായി ഏകദേശം 4000 ഗാനങ്ങളാണ് സമീർ എഴുതിയിരിക്കുന്നത്. ഗിന്നസ് ബുക്കിൽ കയറുന്നതിനായുള്ള പേപ്പർ വർക്കുകൾ നടക്കുകയാണെന്നും കയറാൻ സാധിക്കുമെന്ന് കരുതുന്നതായും സമീർ വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

1983 ൽ പുറത്തിറങ്ങിയ ബേഖബർ എന്ന ചിത്രത്തിന് പാട്ടെഴുതിക്കൊണ്ടാണ് ഗാനരചയിതാവായി അരങ്ങേറുന്നത്. തുടർന്നിങ്ങോട്ട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമീർ ബോളിവുഡിന് നൽകിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർപുരസ്‌കാരം മൂന്ന് വട്ടം സമീറിനെ തേടി എത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.