Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരി 'തറലോക്കൽ'

Maari - Tharalocal Song

ധനുഷ് നായകനായി എത്തുന്ന ചിത്രം മാരിയിലെ തറലോക്കൽ സോങ്ങിന്റെ ടീസർ പുറത്തിറങ്ങി. ഡപ്പാംകൂത്ത് ഗാനം ധനുഷും അനിരുദ്ധ് രവിചന്ദ്രരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ധനുഷിന്റെ വരികൾക്ക് അനിരുദ്ധ് ഈണം പകർന്നിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആറു ഗാനങ്ങളുള്ള ചിത്രത്തിലെ മൂന്ന് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ബാക്കി ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ജി റോകേഷ്, വിഗ്‌നേഷ് ശിവനുമാണ്. ധനുഷ്, അനിരുദ്ധ് രവിചന്ദ്രർ, അലിഷ തോമസ്, ചിന്ന പൊണ്ണ് തുടങ്ങിയവർ ചേർന്നാണ് മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 34 ലക്ഷം ആളുകളാണ് ഗാനത്തിന്റെ വിഡിയോ യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് മാരിയിലൂടെ തമിഴിൽ അഭിനേതാവായി അരങ്ങേറ്റം കുറിക്കുകയാണ്. മാരിയിൽ പോലീസ് വേഷത്തിലെത്തുന്ന വിജയ് യേശുദാസിന്റെ കിടിലൻ ലുക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

കാതലിൽ സൊതപ്പുവത് എപ്പടി, വായ് മൂടി പേശുവോം എന്നീ ചിത്രത്തിന് ശേഷം ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. ധനുഷിനെയും വിജയ് യേശുദാസിനേയും കൂടാതെ കാജൽ അഗർവാൾ, റോബോ ശങ്കർ, കാളി വെങ്കട്ട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാലാജി മോഹൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാരി. വണ്ടർബാർ ഫിലിംസ്, മാജിക്ക് ഫ്രെംയിസ് എന്നിവയുടെ ബാനറിൽ ആർ ശരത്കുമാർ, രാധിക ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 17ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.