Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരനാരങ്ങയിലെ ഗാനങ്ങളെത്തി

Madhura Naranga

ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം മധുരനാരങ്ങയിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങി. മനോരമ മ്യൂസിക്ക് തങ്ങളുടെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനങ്ങളുടെ ഓഡിയോ പുറത്തിറക്കിയത്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നിവിൻ പോളി, നസ്രിയ തുടങ്ങിയവർ അഭിനയിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഹിറ്റ് ആൽബം യുവയുടെ സംഗീത സംവിധായകരായ സച്ചിൻ ശ്രീജിത്താണ് മധുരനാരങ്ങയിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

മധു ബാലകൃഷ്ണൻ, ഹരിചരൺ, സൂരജ് സന്തോഷ്, ബിജേഷ് ഗോപാൽ, ശ്വേത, റോഷ്‌നി സുരേഷ്, ശ്രീജിത്ത് എടവന, രേഷ്മ മേനോൻ, രഞ്ജിത്ത് ഗോവിന്ദ്, ലത കൃഷ്ണ, ആഫ്‌ല സുബാന തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ, രാജീവ് നായർ, സന്തോഷ് വിആർ, ശ്രീകുമാർ നായർ, വിവേക് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ കൺകൺകളിൽ എന്ന പ്രണയഗാനത്തിന്റേയും, ഒരുനാൾ വരും എന്ന സൗഹൃദ ഗാനത്തിന്റേയും വിഡിയോ പുറത്തിറങ്ങിയിരുന്നു. ഓർഡിനറി, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ സുഗീത്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ടീമിന്റെ പുതിയ ചിത്രമാണ് മധുരനാരങ്ങ. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

നടൻ രതീഷിന്റെ മകൾ പാർവ്വതി രതീഷാണ് ചിത്രത്തിലെ നായിക. പാർവ്വതിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മധുര നാരങ്ങ. കുഞ്ചാക്കോ ബോബനും ബിജു മേനോനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ  ജീവിതത്തിലേയ്ക്ക് താമര എന്ന ശ്രീലങ്കക്കാരി എത്തുന്നതും തുടർന്ന നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Madhura Naranga All Songs Audio Jukebox

പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥപറയുന്ന ചിത്രം ശ്രീലങ്കയിയും ഗൾഫിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, പാർവ്വതി, ബിജുമേനോൻ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സാദിഖ്, നീരജ് മാധവ്, മിഥുൻ രമേശ്, അപർണാനായർ, നിയാസ് ബക്കർ, അരുൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫൈസൽ അലിയാണ് മധുരനാരങ്ങയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.