Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനൊപ്പം മധുശ്രീയുടെ ഫോട്ടോ ഷൂട്ട്

madhusree-family-photo

സ്വരം പോലെ തന്നെ സുന്ദരിയാണ് ഗായിക മധുശ്രീ നാരായണനും. രമേശ് നാരായണനെന്ന അച്ഛന്റെ പാത പിന്തുടർന്ന് സംഗീത ലോകത്ത് മധുശ്രീ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അച്ഛൻ മികച്ച സംഗീത സംവിധായകനായപ്പോൾ മധുശ്രീയായിരുന്നു മികച്ച ഗായിക. പതിനാറാം വയസിൽ അതും, അച്ഛനൊപ്പം ഈ അവാർഡ് നേടിയെന്ന അപൂർവ്വതയും സ്വന്തമാക്കി. 

സോഷ്യൽ മീഡിയയിൽ സജീവമായ മധുശ്രീ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോകൾ ശ്രദ്ധ നേടുകയാണ്. അച്ഛനൊപ്പം വനിത ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങളാണ് മധുശ്രീ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഹാർമോണിയം ചേർത്തു പിടിച്ച അച്ഛനരികെ സിമ്പിള്‍ ലുക്കില്‍ ഇരിക്കുന്ന മധുശ്രീക്ക് ഭംഗിയേറെ. 

ലോകമൊട്ടുക്ക് സംഗീത പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു ഈ കൊച്ചുമിടുക്കി. കാണാന്‍ സുന്ദരിയായതുകൊണ്ട് സിനിമയിലേക്കെത്തുമോ എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ പാട്ടിലാണ് ശ്രദ്ധിക്കുന്നത് എന്നായിരുന്നു മറുപടി. മധുശ്രീയുടെ അമ്മ ഹേമയും സംഗീത രംഗത്താണ് ചേച്ചി മധുവന്തി സംഗീത വിദ്യാർഥിനിയും. 

Your Rating: