Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷ് ബട്ടിന്റെ ഗാനം

Mahesh Bhatt

ഇമ്രാൻ ഹാഷ്മി നായകനാവുന്ന മി. എക്സ് എന്ന ചിത്രത്തിന് വേണ്ടി മഹേഷ് ബട്ട് ആലപിച്ച യു ക്യാൻ കോൾ മി, മി. എക്സ് എന്ന ഗാനം പുറത്തിറങ്ങി. മിലി നായരും മഹേഷ് ബട്ടു ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജീത്ത് ഗാംഗുലിയാണ്. നേരത്തെ ചിത്രത്തിന് വേണ്ടി അങ്കിത് തിവാരി പാടിയ തു ജോ ഹേ എന്ന ഗാനം പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ ഗാനം ഇതുവരെ 10 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ കണ്ടത്.

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ത്രീ ഡി ആക്ഷൻ ത്രില്ലറാണ് മി. എക്സ്. ഇമ്രാൻ ഹാഷ്മി, അമിര ദസ്തൂർ, അരുണോദയ് സിങ്, നോറ ഫത്തേഹി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാഗുഫ്ത റഫീക്കാണ്. ജീത്ത് ഗാംഗുലി, അങ്കിത്,അങ്കുർ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുടെ ബാനറിൽ മഹേഷ് ഭട്ടും മുകേഷ് ഭട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 17ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.