Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗ് ഈസ് ബ്ലിംഗിലെ മഹി ആജ

മഹി ആജ...

സിംഗ് ഈസ് ബ്ലിംഗിലെ പുതിയ ഗാനം മഹി ആജ പുറത്തിറങ്ങി. ആർഡിബി ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചത് മാനജ് മ്യൂസിക്കും സാഷയും ചേർന്നാണ്. മാനജ് തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. വാണ്ടഡ്, റൗഡി റാത്തോഡ്, ആർ രാജ്കുമാർ, ആക്ഷൻ ജാക്‌സൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം സിംഗ് ഈസ് ബ്ലിങ്. മുപ്പത് കോടി പ്രതിഫലം പറ്റി ബോളിവുഡിലെ ഏറ്റവുമധികം പണം പറ്റുന്ന സംവിധായകനായി പ്രഭുദേവ മാറിയ ചിത്രമാണ് സിങ് ഈസ് ബ്ലിങ്.

നേരത്തെ ചിത്രത്തിലെ ടുങ് ടുങ് ബാജെ, സിംഗ് ആന്റ് കൗർ, ദേഘേ മമ്മ എന്ന് തുടങ്ങിയിരിക്കുന്ന ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. റൗഡി റാത്തോഡിനു ശേഷം പ്രഭുദേവയും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സിംഗ് ഈസ് ബ്ലിംഗ്. പ്രണയം, ആക്ഷൻ, കോമഡി എന്നീ ചേരുവകളെല്ലാം നിറച്ച് ഒരുക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറിനെ കൂടാതെ എമി ജാക്‌സൺ, ലാറ ദത്ത, കെ കെ മേനോൻ, ആർഫി ലാമ്പ, രതി അഗ്‌നിഹോത്രി, യോഗ്‌രാജ് സിങ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സ്‌നേഹ ഖാൻവാൾക്കറിനെ കൂടാതെ സാജിദ് വാജിദ്, മീറ്റ് ബ്രോസ് അഞ്ചാൻ, മാൻജ് മ്യൂസിക് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഗ്രേസിംഗ്് ഗോട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അശ്വിനി യാർഡി, ജയന്തിലാൽ ഗാഡ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓക്ടോബർ 2 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.