Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേ ഹൂ ഹീറോയുടെ വിഡിയോ

മേഹു ഹീറോ തേര...

സൽമാൻ ഖാൻ നിർമ്മിക്കുന്ന ചിത്രം ഹീറോയിലെ മേഹു ഹീറോ തേരയുടെ വിഡിയോ പുറത്തിറങ്ങി. അമാൽ മാലിക്ക് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്കാണ്. കുമാർ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു. നേരത്തെ ഗാനത്തിന്റെ സൽമാൻ പാടിയ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം ഏകദേശം 1.7 കോടി ആളുകളാണ് ഇതുവരെ യുട്യൂബിലൂടെ മാത്രം കണ്ടത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി സിനിമ നടൻ ആദിത്യ പഞ്ചോലിയുടെ മകൻ സൂരജ് പഞ്ചോലിയും സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം 1983 ൽ പുറത്തിറങ്ങിയ ഹീറോയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. നിഖിൽ അദ്വാനിയും ഉമേഷ് ബിസ്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സൂരജിനേയും അദിയയേയും കൂടാതെ ടിഗ്മാൻഷും ദുലിയ, ആദിത്യ പഞ്ചോലി, ശരത് ഖേൽഖർ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻഖാനും സുഭാഷ് ഗായിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.