Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി മേനോന്റെ കോഫി പാട്ട്

Lakshmi Menon

മലയാളത്തിൽ നിന്ന് തമിഴിലെത്തി കോളീവുഡിലെ സൂപ്പർ നായികയായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, കുംകി, കുട്ടി പുലി, നാൻ സിഗപ്പു മനിതൻ, ജിഗർതാണ്ട, കൊമ്പൻ തുടങ്ങിയ ഹിറ്റുകൾ കോളീവുഡിന് സമ്മാനിച്ച മലയാളി ലക്ഷ്മി മേനോൻ മികച്ച ഗായിക കൂടിയാണെന്ന് തെളിയിച്ചതാണ്.

ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ കുക്കുരു കുക്കുരു എന്ന ഗാനം പാടിക്കൊണ്ടി മികച്ചൊരു ഗായിക കൂടിയാണെന്ന് തെളിയിച്ച ലക്ഷ്മി മേനോൻ വീണ്ടും പാട്ടുപാടുന്നു, കുഴമ്പി എന്ന ചിത്രത്തിന് വേണ്ടിയാണ് താരം പാട്ടുപാടിയിരിക്കുന്നത്. ലക്ഷ്മി പാടിയ ഓ കോഫി പെണ്ണേ എന്ന തുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. കോ ശേഷയുടെ വരികൾക്ക് രാമസുബ്രമണ്യൻ ആറാണ് ഈണം പകർന്നിരിക്കുന്നത്.

Oh Coffee Penne...

ഒരു പെൺകുട്ടി തന്റെ പ്രണയം പറയുന്ന ഗാനത്തിൽ വിവിധ തരത്തിലുള്ള കാപ്പികളെക്കുറിച്ച് പറയുന്നുണ്ടെന്നും സംവിധായകൻ നേരത്തെ പറഞ്ഞിട്ടുണ്ട്. രാഘവ് എസ് നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനേഴ് വയസ് മാത്രം പ്രായമുള്ള സംഗീതസംവിധായകൻ ഈണം പകരുന്ന ചിത്രമെന്ന നിലയിൽ നേരത്തെ തന്നെ കുഴമ്പി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എ ആർ റഹ്മാന്റെ സഹോദരി എ ആർ റിഹാന ചിത്രത്തിലെ ഗാനം ആലപിക്കുന്നു എന്ന തരത്തിലൂള്ള വാർത്തകളുണ്ടായിരുന്നു.

മദ്രാസിപ്പട്ടണം, നൻപൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലാജി, പുതുമുഖങ്ങളായ അൻസാരി, സംഗീത, കാർത്തിക്, അമർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഹോളി കൗ ട്രീ ഫിലിംസിന്റെ ബാനറിൽ ആർ ആർ നാഗേശ്വർ റാവു നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.