Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ ആദ്യ ഗാനത്തിന്റെ വിഡിയോ

Mamta Se Bhari

ബാഹുബലിയുടെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഗാനമായ മമത സേ ബരി എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മനോജ് മുക്താഷിറിന്റെ വരികൾക്ക് എംഎം കരീം ഈണം നൽകിയിരിക്കുന്നു. ബോംബെ ജയശ്രീയാണ് ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുപ്പതിയിൽ നടന്ന ചടങ്ങിൽ വച്ച് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഹിന്ദി പതിപ്പിന്റെ വിഡിയോ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

സൂപ്പർഹിറ്റ് ചിത്രം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പടെ നിരവധി ഭാഷകളിലേയ്ക്ക് മൊഴിമാറ്റിയും തിയറ്റേറുകളിലെത്തും ശിവന്റെ പ്രതിരൂപമായി അറിയപ്പട്ടെ ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിനെ വെല്ലുന്ന ചിത്രമായിരിക്കും ബാഹുബലിയെന്നാണ് സംവിധായകൻ രാജമൗലിയുടെ അവകാശം. അതീവരഹസ്യമായി ചിത്രീകരിച്ച ബാഹുബലിയുടെ അണിയറവിേശഷങ്ങളും മേക്കിങ് വിഡിയോയും ആദ്യലുക്കുമെല്ലാം നേരത്തെ പുറത്തുവന്നിരുന്നു.

മമത സേ ബരി...

പ്രഭാസ് ആണ് ബാഹുബലിയാകുന്നത്. അനുഷ്‌കാ െഷട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. ദേവസേനയായി അനുഷ്‌കാ ശർമ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയിൽ വില്ലനായി തകർത്തഭിനയിച്ച കന്നഡ താരം സുദീപും പ്രധാന റോളിലത്തെുന്നുണ്ട്. ഇവരെ കൂടാതെ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ, രോഹിണി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുന്നൂറ് കോടി മുതൽമുടക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രാമോജി റാവു ഫിലിംസിറ്റിയിൽ ഒരുക്കിയ പൗരാണിക പശ്ചാത്തലമുള്ള സെറ്റായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കഷേൻ. സാബു സിറിൽ ആണ് കലാസംവിധാനം. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് എം എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർക്ക് മീഡിയ വർക്‌സിന്റെ ബാനറിൽ കെ രാഘവേന്ദ്രറാവു നിർമ്മിക്കുന്ന ചിത്രം ജൂലൈ പത്തിന് തിയറ്ററിെലത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.