Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജരിയുടെ പുതിയ മുഖവുമായി അനുരാഗം

manjari_01

മലയാളിയുടെ പ്രിയ ഗായിക മഞ്ജരിയുടെ അനുരാഗം ആൽബം പുറത്തിറങ്ങി. നേരത്തെ ഗാനത്തിന്റെ ടീസർ മഞ്ജരി ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. പ്രശസ്ത സംവിധായകൻ വി കെ പ്രകാശാണ് ആൽബം സംവിധാനം ചെയ്യുന്നത്. ദനേഷ് രവീന്ദ്രനാഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മഞ്ജരി തന്നെ ഈണം പകരുന്ന ഗാനത്തിന്റെ വരികൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ്. മഞ്ജരി തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ബേസിലും ഗാനത്തിൽ മഞ്ജരിയോടൊപ്പം എത്തുന്നു.

നേരത്തെ ഐ ഐ യാ എന്ന ഹിന്ദി ഗാനം മഞ്ജരി പുറത്തിറക്കിയിരുന്നു. അലോക് രാഞ്ജൻ ജായുടെ എഴുതിയ ഐ ഐ യായുടെ വരികൾക്ക് ഈണം നൽകിയത് സന്തോഷ് നായരായിരുന്നു. ബോളിവുഡ് നായികയുടെ പരിവേഷത്തിൽ ആൽബത്തിൽ പ്രത്യക്ഷപ്പെടുന്ന മഞ്ജരിയുടെ ഹിന്ദി ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദുസ്ഥാനി, ഗസ്സൽ ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രാവീണ്യമുള്ള മഞ്ജരിയുടെ വ്യത്യസ്തമായ മേക്കോവർ തന്നെയായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. ക്രഡൻസ് മ്യൂസികിന്റെ ബാനറിലായിരുന്നു ഗാനം പുറത്തിറക്കിയത്.

Anuragam Music Video

അച്ചുവിന്റെ അമ്മ എന്ന സന്ത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തെത്തിയ മഞ്ജരി നിരവധി മനോഹര ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന ചിത്രത്തിലെ മുകലിൻ മകളേ എന്ന ഗാനം ആലപിച്ചതിനും 2008 ൽ പുറത്തിറങ്ങിയ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ മുള്ളുള്ള മുരിക്കിൻമേൽ മൂവന്തി വളർത്തിയ എന്ന ഗാനം ആലപിച്ചതിനും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം മഞ്ജരിയെ തേടി എത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.