Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീറ്റ് മി ഡെയ്‌ലി ബേബി

Meet-me

നാന പടേക്കറിന്റേയും അനിൽ കപൂറിന്റേയും ഡാൻസുമായി വെൽക്കം ബാക്കിലെ മീറ്റ് മീ ഡെയ്‌ലി ബേബി പുറത്തിറങ്ങി. സിദ്ധാന്ത് മാധവ് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധാന്ത് മാധവും പാവ്‌നി എ പാണ്ഡേയുമാണ്. അറാഫത്ത് മെഹമ്മൂദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. നേരത്തെ ചിത്രത്തിലെ മിഖാ സിങ് പാടിയ ടൈറ്റിൽ ഗാനവും, മീറ്റ് ബ്രോസ് അഞ്ചാനും ശ്രീപ്രിയ ഗോയും ചേർന്ന് പാടിയ ടൂട്ടി ബോലെ വെഡ്ഡിങ് എന്ന ഗാനവും, അനുമാലിക്ക്, ഷദാബ് ഫരീദി, മമ്ത ശർമ്മ തുടങ്ങിവർ ചേർന്നാലിച്ച ട്വന്റി ട്വന്റി എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു.

2007 ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രം വെൽക്കമിന്റെ രണ്ടാം ഭാഗമാണ് വെൽക്കം ബാക്ക്. അനീസ് ബസ്മി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അനിൽ കപൂർ, നാനാ പടേക്കർ, പരേഷ് റാവൽ, ജോൺ എബ്രഹാം, ശ്രുതി ഹാസൻ, ഖാദർ ഖാൻ, ഡിംമ്പിൾ കപാഡിയ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അമീർ ഖാൻ ചിത്രത്തിൽ അഥിതി താരമായും എത്തുന്നു. അനു മാലിക്കാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. റഷീദി ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ബാനറിൽ ഫീറോസ് നദിയാദ്‌വാല, എഫ് എം ഖാൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ നാലിന് തീയേറ്ററിലെത്തും.

'Meet Me Daily Baby' Song

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.