Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓകെ കൺമണിയിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി

Mental Manadhil Song from the movie OK Kanmani

ദുൽഖർ സൽമാനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ഓ കെ കൺമണിയിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. മെന്റൽ മനതിൽ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. എ ആർ റഹ്മാനും ജോനിത ഗാന്ധിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എ ആർ റഹ്മാനാണ്. മണിരത്നവും റഹ്മാനും ചേർന്ന് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബ് ഇന്ത്യയിലെ ട്രെൻഡിങ് വിഡിയോ ആയി മാറിയ ട്രെയിലർ ഇതുവരെ 33 ലക്ഷം ആളുകളാണ് കണ്ടത്. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്.

Mental Manadhil

OK Kanmani - Mental Manadhil Song

തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിലൂടെ നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 1984 ൽ മോഹൻലാൽ നായകനായ ഉണരൂ എന്ന ചിത്രമായിരുന്നു മണിരത്നം ഇതിനുമുമ്പ് സംവിധാനം ചെയ്ത മലയാള സിനിമ. അതിനു ശേഷം റോജ, ഇരുവർ തുടങ്ങി നിരവധി ചിത്രങ്ങൾ മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ സംവിധാനം ചെയ്തിട്ടില്ല. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിൽ ദുൽഖറിനെ കൂടാതെ നിത്യാ മേനോൻ, പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രഹ്മണ്യം, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലൈപായുതേ എന്ന ചിത്രത്തിനുശേഷം മണിരത്നവും പി.സി ശ്രീറാമും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. വൈരമുത്തുവിന്റെ രചനയ്ക്ക് എ ആർ റഹ്മാൻ സംഗീതം നൽകുന്നു. റഹ്മാന്റെ പുത്രൻ അമീൻ സൗണ്ട് ട്രാക്ക് പാടുന്നു. മണിരത്നത്തിന്റെ സ്വന്തം നിർമാണക്കമ്പനിയായ മദ്രാസ് ടാക്കീസാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈയിലും പാരീസിലും മുംബൈയിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏപ്രിലിൽ തിയറ്ററുകളിലെത്തൂം.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer