Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾ ഈസ് വെല്ലിലെ മേരേ ഹംസഫർ

Mere Humsafar

അഭിഷേക് ബച്ചനും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഓൾ ഈസ് വെല്ലിലെ പുതിയ ഗാനം മേരേ ഹംസഫർ പുറത്തിറങ്ങി. ആമിർ ഖാനും ജൂഹി ചൗളയും അഭിനയിച്ച് മൻസൂർ ഖാൻ സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഖയാമത്ത് സേ ഖയാമത്ത് തക്കിലെ യേ മേരി ഹംസഫർ എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് മേരേ ഹംസഫർ. ആനന്ദ് മിലിന്ദിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഉദിത് നാരായണനും അൽക്ക യാഗ്നിക്കും ചേർന്നായിരുന്നു. മജ്‌റൂഹ് സുൽത്താൻപുരിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

മേരി ഹംസഫറിന്റെ പരിഷ്‌കരിച്ച പതിപ്പിന് ഈണം പകർന്നിരിക്കുന്നത് മിഥൂനാണ്. മിഥൂനും തുൾസി കുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് വർമ്മയാണ് ഗാനത്തിന്റെ വരികൾ പരിഷ്‌ക്കരിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ചാർ ശനിവാർ, ബാത്തോം കോ തേരി, നാച്ചാൻ ഫരാട്ടേ തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് മൂന്ന ഗാനങ്ങൾക്കും ലഭിക്കുന്നത് വിശാൽ ദഡ്‌ലാനിയും ആർമാൻ മാലിക്കും ചേർന്ന് പാടിയ ഗാനം ഇതുവരെ 21 ലക്ഷം ആളുകളും, അർജിത്ത് സിംഗ് പാടിയ ബാത്തോം കോ തേരി എന്ന ഗാനം ഇതുവരെ 29 ലക്ഷം ആളുകളും, കനിഹ കപൂർ പാടിയ സോനാക്ഷിയുടെ ഐറ്റം ഗാനം നാച്ചാൻ ഫരാട്ടേ ഇതുവരെ 35 ലക്ഷം ആളുകളുമാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്.

മേരേ ഹംസഫർ...

ഉമേഷ് ശുക്ലയാണ് ഓൾ ഈസ് വെല്ലിന്റെ സംവിധായകൻ. ഡൂഡ്‌തേ രെഹ് ജാവോങ്കേ, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഉമേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഓൾ ഈസ് വെൽ. സുമിത് അറോറയും, നരേൻ ഭട്ടും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനെ കൂടാതെ റിഷി കപൂർ, അസിൻ, സുപ്രിയ പഥക്, മുഹമ്മദ് സീഷാൻ അയൂബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മിഥുനെ കൂടാതെ ഹിമേഷ് റേഷാമിയ, അമാൽ മാലിക്ക്, മീറ്റ് ബ്രോസ് അഞ്ചാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. ടി സീരീസ്, ആൽകെമി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, ശ്യാം ബജാജ്, വരുൺ ബജാജ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 21ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.