Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ് ജോണിയിലെ രാഹുൽ വൈദ്യയുടെ ഗാനം

Meri Zindagi...

കുനാൽ ഖൈമുവിനെ നായകനാക്കി ശിവം നായർ സംവിധാനം ചെയ്യുന്ന ചിത്രം ഭാഗ് ജോണിക്ക് വേണ്ടി രാഹുൽ വൈദ്യ പാടിയ ഗാനം പുറത്തിറങ്ങി. രാഹുൽ വൈദ്യ പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ പ്രെമോ വിഡിയോയിൽ ചിത്രത്തിലെ രംഗങ്ങളുമുണ്ട്. അമിതാബ് വർമ്മയുടെ വരികൾക്ക് മിഥുനാണ് ഈണം പകർന്നിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ഡാഡി മമ്മി, പാർട്ടി സോംഗ്, പ്യർ ഹേ തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. 2009 ൽ പുറത്തിറങ്ങിയ വില്ല് എന്ന വിജയ് ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ഡാഡി മമ്മി വിട്ടിൽ ഇല്ലേ... എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഡാഡി മമ്മി. വില്ലിന്റെ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് തന്നെയാണ് ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എം എം മാനസിയും ദേവി ശ്രീ പ്രസാദും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഇതുവരെ 53 ലക്ഷം കാണികളേയും ഹണിയുടെ പാർട്ടി ഗാനത്തിന് 43 ലക്ഷവും പ്യർ ഹേ എന്ന ഗാനത്തിന് 16 ലക്ഷം കാണികളേയും ഇതുവരെ കാണികളേയും യൂട്യൂബിലൂടെ ലഭിച്ചു.

സീഹോക്‌സ്, അഹിസ്ത അഹിസ്ത തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശിവം നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭാഗ് ജോണി. പാർട്ടികളും പെണ്ണുങ്ങളുമായി അടിച്ചുപൊളി ജീവിതം നടത്തുന്ന നായകന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുനാൽ ഖൈമു ചിത്രത്തിന്റെ നായകനായി എത്തുന്നു. കുനാലിനെ കൂടാതെ സോയ മൊറാനി, മന്ദാന കരിമി, വിക്രം ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൂപ്പർ കാസറ്റ്‌സ് ഇൻഡസ്ട്രീസ് ലിമിറ്ററഡ് ബിവിജി ഫിലിംസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, വിക്രം ഭട്ട് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.