Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്സന്റെ പാതയിൽ മകനും

michael-son

പോപ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സന്റെ മകനും അച്ഛന്റെ വഴിയേ. മ്യൂസിക്കൽ വിഡിയോ ചെയ്തു കൊണ്ടല്ല, സ്വന്തമായി ഒരു മ്യൂസിക് കമ്പനി തന്നെ തുടങ്ങിക്കൊണ്ടാണ് പ്രിന്‍സ് ജാക്സൺ തന്റെ വരവറിയിക്കുന്നത്. കിങ്സ് സൺ പ്രൊഡക്‌ഷൻസ് എന്നാണ് കമ്പനിയുടെ പേര്. ലിമിറ്റഡ് ലയബിലിറ്റി കോർപ്പറേഷനായി കാലിഫോർണിയയിൽ കഴിഞ്ഞ മാർച്ചിനാണ് കമ്പനി റജിസ്റ്റർ ചെയ്തത്. അച്ഛന്റെ ഓർമയ്ക്കാണ് കിങ്സ് സൺ എന്നു പേരിട്ടത്. ലയോള മേരിമൗണ്ട് കോളജിലെ വിദ്യാർഥിയാണ് പ്രിന്‍സ് ഇപ്പോൾ. പഠനം പൂർത്തിയാക്കി സംഗീത വ്യവസായ രംഗത്തേക്കിറങ്ങാനാണ് പ്രിൻസിന്റെ പദ്ധതിയെന്നാണ് സൂചന. 

Your Rating: