Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈം ത്രൂ ബോളിവുഡ്

Mime Through Bollywood

അതിപ്രഗൽഭരായ പാട്ടുകാർ, വിവിധ ശൈലിയിലുള്ള പാട്ടുകൾ, മഹാൻമാരായ സംഗീതസംവിധായകർ തുടങ്ങി നിരവധി ചരിത്ര മുഹൂർത്തങ്ങളിലൂടെയാണ് ബോളിവുഡ് പാട്ടുകൾ ഇന്ന് കാണുന്ന അവസ്ഥയിലേയ്ക്ക് വികാസം പ്രാപിച്ചത്. അമ്പതുകൾ മുതലുള്ള ബോളിവുഡ് പാട്ടുകളുടെ പരിണാമം നാല് മിനിട്ട് ഫ്യൂഷൻ സോങിലൂടെ കാണിക്കുകയാണ് ദ എന്തു കട്ട്ലെറ്റ്സ് എന്ന യൂട്യൂബ് ചാനൽ. അവരുടെ പുതിയ വിഡിയോ മൈം ത്രൂ ബോളിവുഡ് എന്ന വിഡിയോയിലാണ് ബോളിവുഡിലെ പാട്ടുകളുടെ പരിണാമം.

മൂന്ന് യുവതികൾ ഒരു കാറിലിരുന്ന് ഡാൻസ് ചെയ്യുന്ന രീതിയിലാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്. 1957 ൽ പുറത്തിറങ്ങിയ ആശാ എന്ന ചിത്രത്തിലെ ഈനാ മീനാ ഡീക്ക എന്ന പാട്ടിൽ തുടങ്ങി ജംഗിലി, പിയാ തൂ അപ്തോ ആജാ, ദം മാറോ ദം, ദക്ക് ദക്ക് ദഡ്കനേ ലഗ തുടങ്ങി ലുങ്കി ഡാൻസ് വരെയുള്ള 15 ഗാനങ്ങളാണ് വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഗാനങ്ങളുടെ യഥാർഥ പതിപ്പിൽ ഉപയോഗിച്ചിരിക്കുന്ന വേഷങ്ങളാണ് ഓരോ ഗാനങ്ങൾ വരുമ്പോഴും വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

മൈം ത്രൂ ബോളിവുഡ്...

ഓസ്ട്രേലിയൻ കോമഡി ഗ്രൂപ്പായ സ്ട്രച്ച്ഷീയുടെ മൈം ത്രൂ ടൈം എന്ന് വിഡിയോയെ ആധാരമാക്കിയാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്. വരുൺ അഗർവാൾ സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയിൽ ടീന വെള്ളറ, ടെസ വെള്ളറ, ശിൽപ്പ ജോഹർ എന്നിവരാണ് സ്ട്രച്ച്ഷീയുടെ ഇന്ത്യൻ വേർഷനിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ യുട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് വിഡിയോയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതുവരെ 4.5 ലക്ഷം കാണികളാണ് വിഡിയോ യുട്യൂബിലൂടെ മാത്രം കണ്ടത്. ദ എന്തു കട്ട്ലെറ്റ്സ് നേരത്തെ അനു ആന്റി എന്ന് പേരുള്ള കോമഡി വിഡിയോ പുറത്തിറക്കിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് അവരുടെ രണ്ടാമത്തെ വിഡിയോയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.