Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്കൻഡ് ഹാൻഡ് ഹസ്ബെന്റിലെ മിട്ടി മേരി ജാൻ

Mitthi Meri Jaan

ബോളിവുഡ് സൂപ്പർതാരം ഗോവിന്ദയുടെ മകൾ ടീന അഹുജ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം സെക്കൻഡ് ഹാൻഡ് ഹസ്ഹെന്റിലെ ആദ്യ ഗാനം മിട്ടി മേരി ജാൻ പുറത്തിറങ്ങി. ഗിപ്പി ഗ്രിവൽ ജാസ്മിൻ സാൻഡൽസും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് രാഹുൽ ബെഹൻവാളാണ്. ജിതേന്ദ്ര സിങ് ഷാ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

സമീപ് കാങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീന അഹൂജയെ കൂടാതെ ഗിപ്പി ഗ്രിവൽ, ദർമേന്ദ്ര, വിജയ് റാസ്, ഗീത ബസ്ര, മുകേഷ് തിവാരി, രവി കിഷൻ, ഗൽപ്രീത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മിട്ടി മേരി ജാൻ...

സമീബ്, ശ്രേയ ശ്രീവാസ്തവ, വൈഭവ് സുമൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ജിതേന്ദ്ര സിങ് ഷായെ കൂടാതെ ഡോ. സീയസ്, ഡി ജെ ഫ്ളോ, ബാദ്ഷാ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നുണ്ട്. ഗഖാൽ ബ്രദേഴ്സ് എന്റർടൈൻമെൻസിന്റെ ബാനറിൽ അമേലക് സിങ് ഗഖാൽ നിർമ്മിക്കുന്ന ചിത്രം ജൂലൈ 3ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.