Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഈശ്വരൻ, വഴിയരികിൽ കേട്ട പാട്ടിനെക്കുറിച്ച് എം ജയചന്ദ്രൻ

m-jayachandran

ചില നഗരയാത്രകൾക്കിടയിൽ അല്ലെങ്കിൽ നമ്മുടെ നാട്ടു വഴിയിലെ കുഞ്ഞു കവലകളിൽ ചിലരെത്തും. പാട്ടുമായി. പൊടിപിടിച്ച ഹാർമോണിയ പെട്ടിയും തൂക്കി അതിമനോഹരമായി പാടുന്നവർ. ഒരു നേരത്തെ ആഹാരത്തിനായി വന്നു പാടുന്നവർ. ചിലപ്പോൾ അവർ നമ്മെ അത്ഭുതപ്പെടുത്തിക്കളയും. സംഗീത സംവിധായകൻ എം ജയചന്ദ്രനുമുണ്ടായി അങ്ങനെയൊരു അനുഭവം. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ജയചന്ദ്രൻ ആ വ്യക്തിയെ വിശേഷിപ്പിച്ചത് ഈശ്വരൻ എന്നാണ്.

റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചിരിക്കേ കേട്ട മനോഹരമായ ഗീതമാണ് ജയചന്ദ്രനെ ആകർഷിച്ചത്. സുഷിര വാദ്യത്തിലുള്ള വായനയെ കുയിൽ പാട്ട് എന്നാണ് ജയചന്ദ്രൻ എഴുതിയിരിക്കുന്നത്. പലതരം പക്ഷികളുടെ ശബ്ദങ്ങളും പിന്നാലെയെത്തിയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം ആ നാദത്തിന്റെ ഉറവിടം തേടിയിറങ്ങി. ഒരു നാടോടി ഗായകനായിരുന്നു അത്. ഫേസ്ബുക്കിൽ അതിന്റെ വിഡിയോയും ജയചന്ദ്രൻ ഷെയർ ചെയ്തു.

Your Rating: